അഭയ കേസ് : ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അറസ്റ്റ് വാറന്‍റ്
ദില്ലി: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. നിരുപാധിക മാപ്പപേക്ഷ നല്‍കാമെന്ന് പാലൊളിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത് അംഗീകരിച്ച കോതി മാപ്പപേക്ഷ നല്‍കാന്‍ പാലൊളിയ്‌ക്ക് നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വാദം കേട്ടത്. കോടതി അലക്ഷ്യ കേസില്‍ നിരുപാധിക മാപ്പപേക്ഷ നല്‍കാന്‍ മന്ത്രി തയ്യാറാണെന്ന് മന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്മാരില്‍ ഒരാളായ കെ.കെ വേണുഗോപാല്‍ ബോധിപ്പിക്കുകയായിരുന്നു.
മാധ്യമങ്ങള്‍ തെറ്റായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് നിരുപാധിക മാപ്പപേക്ഷ നല്‍കാമെന്ന് പറയുന്നതെന്ന് കോടതി ചോദിച്ചു. എങ്കിലും, കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതിയില്‍ തന്നെ പരിഹരിക്കാമെന്ന സൂചനയാണ് കോടതി നല്‍കിയത്.
കാലിക്കറ്റ് സര്‍വ്വകലാശാല തൊഴിലാളി യൂണിയന്റെ വാര്‍ഷികം ഉദ്‌ഘാടനം ചെയ്യവെ, കോടതിവിധികളെ നോട്ടുകെട്ടുകളുടെ കനവുമായി ബന്ധപ്പെടുത്തി മന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണു ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതിയില്‍ വന്നത്.
പത്രവാര്‍ത്തകളും ഒരു ടെലിവിഷന്‍ ചാനലിന്റെ ടേപ്പും ഹൈക്കോടതി രജിസ്‌ട്രാര്‍ എസ്.എസ് സതീശ് ചന്ദ്രന്‍ പരിശോധിച്ചശേഷം കേസ് നടപടി സംബന്ധിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടുകയായിരുന്നു. 2007ല്‍ ഹൈക്കോടതിയുടെ സ്വമേധായായുളള ആദ്യ കേസായിരുന്നു ഇത്. നോട്ടുകെട്ടുകളുടെ കനമനുസരിച്ചു വിധി പറയുന്ന ലജ്ജാകരമായ അവസ്ഥയിലേയ്‌ക്കു നമ്മുടെ കോടതികള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന് ജനുവരി 30ലെ യോഗത്തില്‍ പ്രസംഗിച്ചതായി പാലൊളി ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു.












Click it and Unblock the Notifications