Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ : വെട്ടിലാകുന്നത് സിപിഐ

ദില്ലി: റാഗിങ്‌ ഉള്‍പ്പെട്ട സംഭവങ്ങളില്‍ ക്രിമിനല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സമിതിയ്‌ക്കു പുറമേ എല്ലാ ജില്ലകളിലും റാഗിങ്‌ വിരുദ്ധ ബോര്‍ഡുകള്‍ രൂപീകരിക്കണം.

ഇത്തരം കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ നിര്‍ബന്ധമാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെടുക്കണമെന്നും കോടതി പറഞ്ഞു.

റാഗിങ്‌ സംബന്ധിച്ച്‌ സുപ്രീംകോടതി നിയോഗിച്ച മുന്‍ സിബിഐ ഡയറ്‌കടര്‍ എം. കെ രാഘവന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട്‌ പരിഗണിക്കവേയാണ്‌ അര്‍ജിത്‌ പര്‍സായത്‌, എസ്‌.എച്ച്‌ കപാഡിയ എന്നിവര്‍ അടങ്ങിയ ബഞ്ച്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്‌.

റാഗിങ്‌ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായ നടപടികളെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നിര്‍ദേശങ്ങളെല്ലാം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റാഗിങ്‌ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടമനുസരിച്ച്‌ കേസെടുക്കണം. റാഗിങ്‌ നടക്കുന്ന കോളെജുകളിലെ അധികൃതര്‍ യഥാസമയം സംഭവം പോലീസിനെ അറിയിക്കണം. എല്ലാ സംസ്ഥാനങ്ങളില്‍ റാഗിങ്‌ വിരുദ്ധ സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+