ബലാല്‍സംഗം : ഭര്‍ത്താവിനെതിരേ കേസ്
ദില്ലി: ഐടി-വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായി എ. രാജ ചുമതലയേറ്റു. ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ടെലികോം വകുപ്പ് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് ഭവനിലെത്തി സ്ഥാനമേറ്റത്.
ഗ്രാമീണ ടെലിഫോണ്‍ മേഖലയുടെ വികസനത്തിനാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രിയായി ചുമതലയേറ്റതിനു ശേഷം രാജ പറഞ്ഞു. രാജി വച്ച കേന്ദ്ര ഐ.ടി വാര്‍ത്താവിതരണ മന്ത്രി ദയാനിധി മാരനു പകരമാണ് എ.രാജ സ്ഥാനമേറ്റത്.
നിലവില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു. ഐടി വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതലയേല്‍ക്കുന്നതോടെ രാജ ചുമതല വഹിച്ചിരുന്ന വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം എസ് രഘുപതിക്കായിരിക്കും. ഇദ്ദേഹം ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രി സ്ഥാനം വഹിക്കുന്നുണ്ട്.
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി സഭയില്‍ പുന:സംഘടന നടന്നത്. രാജി വെച്ച ദയാനിധി മാരന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാനുളള കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications