എളമരം കരീമിന്റെ പിഎയുടെ വീട്ടില്‍ റെയ്‌ഡ്
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ 4.71 ലക്ഷം ഒഴിവുകള്‍ ഉള്ളതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അറിയിച്ചു. രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
എന്നാല്‍ ഓരോ വകുപ്പുകളിലും എത്ര ഒഴിവുകളുണ്ടെന്നോ ഏതു കാലാവധി വരെയുള്ളതാണ് ഈ ഒഴിവുകളെന്നോയുളള വിവരങ്ങളൊന്നും പുറത്തുവിടാന്‍ മന്ത്രി തയാറായില്ല. ഓരോ വകുപ്പ് മന്ത്രിമാരും അതാത് വകുപ്പിന്‍ കീഴില്‍ ഒഴിവു വരുന്ന തസ്തികകള്‍ അപ്പപ്പോള്‍ നികത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും പവന്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.
ഓരോ വര്‍ഷവും സാധാരണ രീതിയില്‍ നടത്താറുള്ള നേരിട്ടുള്ള തസ്തികകള്‍ നികത്തല്‍ പദ്ധതി അനുസരിച്ചു ഒഴിവുകള്‍ നികത്താന്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications