എം.എ ബേബിക്ക് മുംബൈയില്‍ നിന്ന് ഇ-മെയില്‍ ഭീഷണി
തിരുവനന്തപുരം: വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിക്ക് ഇ-മെയില്‍ ഭീഷണി. നിങ്ങളുടെ ജീവിതത്തില്‍ ഒട്ടേറെ ദുരന്തങ്ങള്‍ സംഭവിക്കും. ഹിന്ദു ദൈവങ്ങള്‍ നിങ്ങള്‍ക്കു നാശം വരുത്തും-എന്നായിരുന്നു സന്ദേശത്തിന്റെ ഉളളടക്കം.
മുംബൈയില്‍ നിന്നാണ് അജ്ഞാതന്‍ ഇ-മെയില്‍ വഴി മന്ത്രിയ്‌ക്ക് ശാപവര്‍ഷം ചൊരിഞ്ഞത്. പ്രസിദ്ധ ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇ-മെയില്‍ സന്ദേശം അയച്ചയാളെ പ്രകോപിതനാക്കിയത്.
സഞ്ചാര്‍നെറ്റ് വഴി മാധവി ഘാട്ടെ എന്നയാളാണ് മന്ത്രിയുടെ ഇ-മെയില്‍ വിലാസത്തില്‍ ഭീഷണി സന്ദേശം അയച്ചത്. അതിന്റെ കോപ്പി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും അയച്ചുകൊടുത്തിട്ടുണ്ട്. എം.എഫ് ഹുസൈന്‍ ഹിന്ദുത്വവിരോധിയാണെന്നും അതിനാല്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കരുതെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവാര്‍ഡ് കൊടുത്താല്‍ അതിന് കനത്ത വില ബേബി നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിലാസക്കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications