Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍: നിവേദിത പി ഹരന്‌ മേല്‍നോട്ടം

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക ദൗത്യസേനയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ നിവേദിത പി ഹരനെ നിയോഗിച്ചു. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തത്‌.

നിലവിലുളള സംഘത്തെ സഹായിക്കാന്‍ മറ്റു രണ്ട്‌ ദൗത്യ സംഘങ്ങളെ കൂടി നിയമിക്കുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും വി.എസ്‌ അറിയിച്ചു. ഇതിനായി ക്രൈംബ്രാഞ്ച്‌ സ്‌പെഷല്‍ ടീമിനെ നിയോഗിക്കും.

കൈയ്യേറ്റങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്‌ നിവേദിതയെ തന്നെയായിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മൂന്നാറിലെ ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടികള്‍. നിലവില്‍ മൂന്നാറിന്‌ പ്രത്യേക പരിഗണന നല്‍കികൊണ്ട്‌ ഭൂമികൈയ്യേറ്റം നേരിടാന്‍ സമഗ്ര ഓര്‍ഡിനന്‍സ്‌ കൊണ്ടുവരും.

ഉള്‍നാടന്‍ ജലഗതാഗതത്തെ മുന്‍നിര്‍ത്തി കൊണ്ട്‌ സമഗ്രജലയാന നിയമം നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനിയന്ത്രിതമായി സര്‍വ്വീസ്‌ നടത്തുന്ന ജലയാനങ്ങളെ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുളളതാണ്‌ ഇത്‌.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടപ്പിലാക്കുന്ന വിവിധ വികസന പരിപാടികള്‍ക്ക്‌ രൂപം നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്‌. കൂടാതെ 14 ജില്ലകളിലും ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+