കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരം കരീമിന്റെ പിഎയുടെ വീട്ടില്‍ റെയ്‌ഡ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യവസായ മന്ത്രി എളമരം കരീമിന്റെ പിഎ ശശിധരന്‍ നായരുടെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌ നടത്തി. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ്‌ റെയ്‌ഡ്‌.

പുലര്‍ച്ചെ 4.30ന്‌ തുടങ്ങിയ റെയ്‌ഡ്‌ വൈകീട്ട്‌ 4.30 വരെ നീണ്ടു. ഡിവൈഎസ്‌പി അശോക്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. ശശിധരന്‍ നായരുടെ പാപ്പനംകോടുളള വസതിയിലാണ്‌ റെയ്‌ഡ്‌ നടന്നത്‌.

മലബാര്‍ ക്യാന്‍സര്‍ സെന്റുമായി ബന്ധപ്പെട്ടുകൊണ്ടുളള നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്‌. 2001ല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു ശശിധരന്‍ നായര്‍. ലാവ്‌ലിന്‍ കന്പനി യുമായി പ്രധാന സാന്പത്തിക ഇടപാടുകളെല്ലാം നടത്തിയിരുന്നത്‌ ഇദ്ദേഹമായിരുന്നു.

ഇതിന്‌ മുന്പ് ശശിധരന്‍ നായര്‍ക്കെതിരെ പല തെളിവുകളും ലഭിച്ചിരുന്നു. രണ്ടാഴ്‌ച മുന്പ് ക്യാന്‍സര്‍ സെന്റില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും വളരെയധികം ഫയലുകള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ശശിധരന്‍ നായരുടെ വീട്ടില്‍ റെയ്‌ഡ്‌ നടന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X