ബലാല്‍സംഗം : ഭര്‍ത്താവിനെതിരേ കേസ്
മഞ്ചേരി: ആദ്യരാത്രിയില്‍ ഭാര്യയുടെ കൈകാലുകള്‍ കൂട്ടിക്കെട്ടി ബലാല്‍സംഗം നടത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. അരിന്പ്ര പൂളക്കത്തടം വടക്കന്‍ ഫസലുറഹ്മാ(27)നെതിരേയാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്.
വേങ്ങര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടശേരി അറ കണ്ണമംഗലം വെസ്‌റ്റിലെ ഇരുപതുകാരിയാണ് പരാതി നല്‍കിയത്. 2006 ഓഗസ്‌റ്റ് 27നായിരുന്നു ഇവരുടെ നിക്കാഹ്. നിക്കാഹ് നടന്ന ദിവസം കോഴിക്കോട്ടേക്ക് വസ്‌ത്രം വാങ്ങാനെന്ന വ്യാജേന ബൈക്കില്‍ കൊണ്ടുപോവുകയും ബൈക്കില്‍ വച്ച് പീഡനത്തിനു ശ്രമിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്‌തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
വിവാഹദിവസം രാത്രി 12 മണിവരെ ഭര്‍തൃവീട്ടുകാര്‍ വീട്ടിലെ എല്ലാ ജോലിയും ചെയ്യിച്ചുവെന്നും പിന്നീട് കിടപ്പറിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് കൈകാലുകള്‍ കൂട്ടിക്കെട്ടി പീഡിപ്പിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. രണ്ടു ദിവസം മാത്രമാണ് ഇവര്‍ ഭര്‍തൃവീട്ടില്‍ താമസിച്ചത്.
അതിനിടയില്‍ സ്‌ത്രീധനമായി നല്‍കിയ 50 പവനും ഒന്നരലക്ഷം രൂപയും ഭര്‍ത്താവും കുടുംബവും തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഖദീജ, സാഹിദ, അബ്ബാസ് എന്നിവര്‍ക്കെതിരേയും സ്‌ത്രീപീഡനത്തിനു പോലീസ് കേസെടുത്തു.












Click it and Unblock the Notifications