മൂന്നാര്‍ സംഘത്തെ മാറ്റില്ല
ന്യൂയോര്‍ക്ക്: ബ്രിട്‌നി സ്പിയേഴ്സ് , പാരിസ് ഹില്‍ട്ടണ്‍ തുടങ്ങിയ സുന്ദരികളെ പിന്തളളി ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹനെ ലോകത്തെ ഹോട്ടസ്‌റ്റ് വനിതയായി മാക്‌സിം മാസിക തിരഞ്ഞെടുത്തു. മാക്‌സിം മാസികയുടെ ഹോട്ട് 100 പട്ടികയിലാണ് ലോഹന്‍ ഒന്നാം നന്പര്‍ ഹോട്ട് വനിതയായത്.
ജോര്‍ജിയ റൂള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന ലോഹന്‍ പുതിയ അംഗീകാരത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ്. മാക്‌സിം പട്ടികയില്‍ ഒന്നാമതെത്തിയ തനിക്ക് ഈ അംഗീകാരം ഏറെ വലുതാണെന്ന് അവര്‍ പറഞ്ഞു.
2006ല്‍ ഏറ്റവും ശ്രദ്ധ നേടിയ വനിത ലോഹനാണെന്ന് മാക്‌സിം എഡിറ്റര്‍ ഇന്‍ ചീഫ് ജിമ്മി ജെല്ലിനിക് പറഞ്ഞു. ലോഹന്റെ ഓരോ നീക്കവും വാര്‍ത്തകളില്‍ ഇടം നേടിയതായും ജനം ലോഹന്റെ ഓരോ നീക്കങ്ങള്‍ക്കുമായി കാത്തിരുന്നതായും ജിമ്മി അഭിപ്രായപ്പെട്ടു.
2005ലെ ഹോട്ട് 100 പട്ടികയില്‍ രണ്ടാം സ്ഥാനമായിരുന്നു ലോഹന്. എന്നാല്‍ 2006ല്‍ ഇവര്‍ മൂന്നാം സ്ഥാനത്തേക്ക് തളളിപ്പെട്ടു. അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നാം സ്ഥാനത്തായിരുന്ന് ലോം ഗോറിയ ഇത്തവണ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ചലച്ചിത്രം, ടെലിവിഷന്‍, സംഗീതം, സ്‌പോര്‍ട്‌സ്, ഫാഷന്‍ രംഗത്തെ താരങ്ങളില്‍ നിന്നാണ് ഹോട്ട് 100 പട്ടികയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസ്‌നി ചലച്ചിത്രമായ ദ് പേരന്റ് ട്രാപ് എന്ന സിനിമയിലൂടെയാണ് ലോഹന്‍ ശ്രദ്ദേയയായത്.
ജനുവരിയില്‍ ലൊസാഞ്ചല്‍സിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ഒരു മാസത്തെ ചികിത്സയ്‌ക്ക് എത്തിയ ലോഹന്‍ അന്ന ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അഭിനയ മികവ് തെളിയിക്കുന്നതിനായി കിടപ്പറ രംഗത്ത് പോലും പ്രത്യക്ഷപ്പെടാന്‍ ഒരുക്കമാണെന്ന ലോഹന്റെ പ്രഖ്യാപനവും അടുത്തിടെയുണ്ടായിരുന്നു.












Click it and Unblock the Notifications