Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ : വെട്ടിലാകുന്നത് സിപിഐ

വാലന്‍സിയ(സ്‌പെയിന്‍): സ്‌പെയിനിലെ ഒരു ഡോക്ടര്‍ക്ക്‌ കോടതി 2,000 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. ജൂവാന്‍ മെയ്‌സോ എന്ന്‌ അന്‌സത്യേഷ്യാ വിദഗ്‌ധനാണ്‌ ഈ ശിക്ഷ ലഭിച്ചത്‌.

275 പേര്‍ക്ക്‌ മാരക വൈറസായ ഹെപ്പറ്റൈറ്റിസ്‌ സി കുത്തിവെച്ചതിനാണ് ശിക്ഷ ലഭിച്ചത്‌. 1988-1997 വരെയുളള കാലയളവിലാണ്‌ ഇയാള്‍ ഓപ്പറേഷനു വിധേയമാവുന്ന രോഗികളില്‍ ഈ വൈറസ്‌ കുത്തിവെച്ചത്‌.

ജുവാന്‍ ഹെപ്പറ്റൈറ്റിസ്‌ സി ബാധിതനാണ്‌. സ്വന്തം ശരീരത്തില്‍ മോര്‍ഫിന്‍ കുത്തിവെയ്ക്കാനായി ഉപയോഗിച്ച അതേ സിറിഞ്ച്‌ കൊണ്ടാണ്‌ മറ്റെല്ലാ രോഗികളിലും കുത്തിവെയ്‌പ്പ്‌ നടത്തിയത്‌. ഇയാളുടെ കുത്തിവെയ്‌പ്പിനു വിധേയരായവരില്‍ നാലു പേര്‍ മരിച്ചു.

വാലന്‍സിയാ പ്രാദേശിക കോടതി ജുവാന്‌ 1,933 വര്‍ഷത്തെ തടവാണ്‌ വിധിച്ചത്‌. എന്നാല്‍ സ്‌പാനിഷ്‌ നിയമപ്രകാരം ഇയാള്‍ക്ക്‌ പരമാവധി 20 വര്‍ഷം തടവനുഭവിച്ചാല്‍ മതി. ഇതിനു പുറമേ, ഹെപ്പറ്റൈറ്റിസ്‌ സി കുത്തിവെയ്പ്പിനിരായാവര്‍ക്കെല്ലാം 6,80,000 ഡോളര്‍ വീതം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+