കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ മദനിയെ സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരനെന്ന ലോകറെക്കോര്‍ഡിട്ട ബുദ്ദിയ സംഗ്‌ മറ്റൊരു ദൗത്യത്തിന്‌ തയ്യാറാകുന്നു.

കാല്‍നടയായി 500 കിലോമീറ്റര്‍ താണ്ടുകയെന്നതാണ്‌ കൊച്ചു ബുദ്ദിയയുടെ അടുത്ത ലക്ഷ്യം. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തവരെയുള്ള 500 കിലോമീറ്ററാണ്‌ ബുദ്ദിയയുടെ ലക്ഷ്യം. 11 ദിവസം കൊണ്ടാണ്‌ ഈ ദൂരം നടന്നെത്താന്‍ ഈ ബാലന്‍ തയ്യാറെടുക്കുന്നത്. ജൂണ്‍ ആറിനാണ് ദൗത്യം ആരംഭിയ്ക്കുന്നത് .

സ്‌പോര്‍ട്‌സിനെക്കറുച്ച്‌ ഇന്ത്യയിലെ യുവജനങ്ങളില്‍ അവബോധം സൃഷ്ടിയ്‌ക്കാനും അടുത്ത ഒളിംപിക്‌സില്‍ വിജയം നേടാനായി അവരെ പ്രോത്സാഹിപ്പിയ്‌ക്കുകയെന്നതുമാണ്‌ ബുദ്ദിയയുടെ യജ്ഞത്തിന്റെ ലക്ഷ്യമെന്ന്‌ ബുദ്ദിയയുടെ കോച്ച്‌ ബിരാഞ്ചി ദാസ്‌ പറഞ്ഞു.

വേനല്‍ക്കാലത്തെ അത്യുഷ്‌ണം കൊച്ചു ബുദ്ദിയയ്‌ക്ക്‌ താങ്ങാന്‍ കഴിയാത്തത്തിനാല്‍ 11 ദിവസങ്ങളിലും കാലത്തും വൈകീട്ടുമുള്ള ചൂടുകുറഞ്ഞ സമയത്താണ്‌ ബുദ്ദിയ നടക്കുക. ഒരു സംഘം ഡോക്ടര്‍മാരും, ഒരു ആംബുലന്‍സും, വാട്ടര്‍ ടാങ്കും, മൊബൈല്‍ ടോയ്‌ലറ്റും ബുദ്ദിയയെ അനുഗമിയ്‌ക്കും.

ബുദ്ദിയയുടെ പ്രായക്കാരായ പന്ത്രണ്ടോളം കുട്ടികളും 100 മുതിര്‍ന്ന കുട്ടികളും, വിവിധ പ്രായക്കാരായ 1000മുതിര്‍ന്നവരും യജ്ഞത്തില്‍ ബുദ്ദിയ്‌ക്കൊപ്പമുണ്ടാകും. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി 12 ലക്ഷം രൂപയെങ്കിലും ചെലവുവരും പണം നല്‍കി സഹായിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ തേടുകയാണ്‌ ബുദ്ദിയ ട്രസ്റ്റെന്ന്‌ ഇതിന്റെ മാനേജിംഗ്‌ ട്രസ്‌റ്റി കൂടിയായി ബിരാഞ്ചി ദാസ്‌ പറഞ്ഞു.

ദാരിദ്ര്യം സഹിയ്‌ക്കവയ്യാതെ ബുദ്ദിയയുടെ അമ്മ 800 രൂപയ്‌ക്ക്‌ ബുദ്ദിയയെ ബിരാഞ്ചി ദാസിന്‌ വില്‍ക്കുകയായിരുന്നു. കുട്ടിയ ഏറ്റെടുത്ത ബിരാഞ്ചിയും ഭാര്യയുമാണ്‌ പിന്നീട്‌ ബുദ്ദിയയുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X