Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ മദനിയെ സന്ദര്‍ശിച്ചു

ദില്ലി: പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‌ വിട്ടു. വിധി വന്നതോടെ ഈ വര്‍ഷം സംവരണം നടപ്പാക്കുന്നത്‌ സാധ്യമല്ലെന്ന്‌ ഉറപ്പായി.

ജസ്റ്റിസുമാരായ അരിജിത്‌ പാസായത്‌, പി.ഡി കോഡെ എന്നിവരടങ്ങിയ ബഞ്ചാണ്‌ സംവരണ തീരുമാനം വിപുലമായ ബഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌. നേരത്തെ സംവരണ നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേസ്‌ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മേയ്‌ ഒന്പതിന് ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ നിയമത്തിന്റെ ഭരണഘടനാ സാധുത പരിഗണിക്കുന്നതിന്‌ ഭരണഘടനാ ബഞ്ച്‌ തന്നെ വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അത്ഭുതമാണെന്ന്‌ കോടതി അറിയിച്ചു.

നിയമങ്ങളുടെ സാധുത പരീക്ഷിക്കപ്പെടുന്നത്‌ സാധാരണമാണെന്നും അവയെല്ലാം ഭരണഘടനാ ബെഞ്ചിന്‌ വിടാനാവില്ലെന്നും കോടതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശത്തിന്‌ നിയമം പ്രായോഗികമാവില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+