മുരിങ്ങൂര്‍: അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ദില്ലി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുളള അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ധ്യാനകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. ജസ്റ്റീസുമാരായ എസ്.എച്ച കപാടിയ, സുരേന്ദ്ര റെഡ്‌ഢി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണച്ചത്.
ധ്യാന കേന്ദ്രത്തിലുളളവരെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് സുപ്രീം കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി. അതേ സമയം കസ്‌റ്റഡിയിലെടുക്കാതെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് മരിയ പാലന സൊസൈറ്റിയുടെ ആവശ്യം കോടതി തളളി. ഹൈക്കോടതി നിര്‍ദേശപ്രകാരം മുരിങ്ങൂരിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് ഐജി വിന്‍സന്റ് പോളിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണം തുടരുകയാണെന്നും കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് മാത്രമേ സമര്‍പ്പിച്ചിട്ടുളളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. കേസ് അന്വേഷണം തുടരുന്നതിനാല്‍ ഇടപെടുന്നില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications