കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എന്‍ജനീയറിംഗ്: ഫീസ് ഘടന നിശ്ചയിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്‌ കോളെജുകളില്‍ നിലവിലുളള ഫീസ്‌ തുടരാന്‍ തീരുമാനമായി. നിലവിലെ ഫീസായ 38,700 രൂപ തന്നെ തുടരാനാണ്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ അദ്ധ്യക്ഷനായ ഫീസ്‌ നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചത്‌.

പുതിയ ഫീസ്‌ താല്‍ക്കാലികമാണ്‌. വിവിധ കോളെജുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുതിയ ഫീസ്‌ ഘടന നിഞ്ചയിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

മുന്‍പ്‌ വിവിധ കോളെജ്‌ കമ്മിറ്റികള്‍ വ്യത്യസ്‌ത ഫീസാണ്‌ ഈടാക്കിയിരുന്നത്‌. വിദ്യാര്‍ത്ഥികളില്‍ നിന്നും 50,000 മുതല്‍ 70,000 രൂപ വരെ ഈടാക്കിയിരുന്നു.

ഇതിനിടെ മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന്‌ സ്വാശ്രയ കോളെജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജിപിസി നായര്‍ അറിയിച്ചു. ഫീസ്‌ ഘടന ഇത്തരത്തിലായിരുന്നുവെങ്കില്‍ ജസ്റ്റിസ്‌ കെ.ടി തോമസ്‌ കമ്മീഷന്‍ തന്നെ മതിയായിരുന്നു. വരുന്ന 19 ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ അഭിപ്രായം പറയാമെന്നും നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X