ഭൂമി കൈയേറ്റം കണ്ടെത്തി നടപടി സ്വീകരിക്കും: കൊച്ചി മേയര്‍
ൊച്ചി: കൊച്ചിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അടിയന്തിരമായി ലിസ്‌റ്റ് തയാറാക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ പ്രഫ മേഴ്‌സി വില്യംസ് പറഞ്ഞു.
കൊച്ചിയിലും ഭൂമി കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇവ ഏതൊക്കെയെന്ന് കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ബുധനാഴ്‌ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ കളക്ടര്‍ വഴി റവന്യൂ വകുപ്പിനോട് ആവശ്യപ്പെടും. ഈ പട്ടിക അടിസ്ഥാനമാക്കി പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കും"-- മേയര്‍ പറഞ്ഞു.
ബുധനാഴ്‌ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരത്തിലെ അശാസ്‌ത്രീയ നിര്‍മാണങ്ങള്‍ക്കും വന്‍കിട കൈയേറ്റങ്ങള്‍ക്കുമെതിരേ മൂന്നാര്‍ മാതൃകയില്‍ നടപടി എടുക്കണമെന്ന് യോഗത്തില്‍ സംസാരിച്ച എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. നഗരസഭയിലെ എല്ലാത്തരം കൈയേറ്റങ്ങളുടെയും വിവരം ശേഖരിച്ച് ഡിവിഷനുകള്‍ തോറും തിരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് നഗരസഭ വെബ്‌സൈറ്റില്‍ നല്‍കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് മേയര്‍ പറഞ്ഞു.
കായല്‍, അനധികൃത ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ നല്‍കുന്ന വിവരം അനുസരിച്ച് നടപടികള്‍ കൈക്കൊളളാന്‍ നഗര സഭാ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വെണ്ടുരുത്തിപ്പാലം പണി സ്‌തംഭിച്ചിരിക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.












Click it and Unblock the Notifications