വി.എസിന്റെ മകന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ പിഎച്ച് ഡി രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്‌തു.
പിഎച്ച്‌ഡി രജിസ്‌ട്രേഷന് വേണ്ടി അരുണ്‍കുമാറിന് അധ്യാപന പരിചയമുണ്ടെന്ന് കാണിച്ച് ഐഎച്ച്‌ആര്‍ഡ് ഡയറക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ കേരള സര്‍വ്വകലാശാലയോട് ഉപസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഐഎച്ച്‌ആര്‍ഡി ജോയിന്റ് ഡയറക്ടറായി സേവനമനുഷ്‌ഠിച്ചിട്ടുള്ള അരുണ്‍കുമാറിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് കാണിച്ചാണ് ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍വ്വകലാശാലയുടെ അന്തിമ തീരുമാനം വ്യാഴാഴ്‌ചയുണ്ടാകും.












Click it and Unblock the Notifications