മുഖ്യമന്ത്രിക്ക് വധഭീഷണി: വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വധഭീഷണി ഉയര്‍ത്തിയ സന്ദേശം ലഭിച്ചത് സൗദി അറേബ്യന്‍ മൊബൈല്‍ നന്പര്‍ 00966-559966045 നിന്നാണെന്ന് ദക്ഷിണമേഖലാ ഐജി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.
നന്പറിനെക്കുറിച്ചോ ഉപയോഗിച്ച ആളിനെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയാവുന്നവര്‍ +91 471 2321676 എന്ന ടെലിഫോണ്‍ നന്പറുകളില്‍ ബന്ധപ്പെടാനും അറിയിപ്പുണ്ട്.
ഇതിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കും. വിവരം നല്‍കുന്ന ആളിന്റെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഐജി പറഞ്ഞു.
വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കര്‍ശനമാക്കിയതായി തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു .
ഫോണ്‍ വന്ന നന്പറിന്റെ ഉടമ ആരാണെന്ന് സൗദി അറേബ്യയയിലെ മൊബൈല്‍ കന്പനിയോട് നേരിട്ട് അന്വേഷിച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ജിദ്ദയില്‍ നിന്നാണ് കോള്‍ വന്നതെന്നു കരുതുന്നു. കന്പനിയുടെ സഹായം കിട്ടാത്ത പക്ഷം സിബിഐയുടേയും ഇന്റര്‍പോളിന്റെയും സഹായം അഭ്യര്‍ത്ഥിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.












Click it and Unblock the Notifications