Get Updates
Get notified of breaking news, exclusive insights, and must-see stories!

വധഭീഷണി: ഫോണ്‍ നന്പര്‍ ജിദ്ദയിലെ പ്രമുഖ കന്പനിയുടെ പേരില്‍

കോഴിക്കോട്‌: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ വധിക്കുമെന്നു ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച്‌ ഫോണ്‍ സൗദി അറേബ്യയില്‍ ജിദ്ദയലെ പ്രമുഖ കന്പനിയുടെ പേരില്‍ എടുത്തതാണെന്നു തെളിഞ്ഞു. കന്പനിയുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന്‌ സൗദി അറേബ്യയിലെ സിപിഎം അനുഭാവ സംഘടനകള്‍ക്കു ലഭിച്ച നിര്‍ദേശമനുസരിച്ച്‌ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഫോണ്‍ പ്രമുഖ കന്പനിയുടെ പേരിലെടുത്തതാണെന്നു കണ്ടെത്തിയത്‌. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന കന്പനിയാണിത്‌.

കന്പനിയുടെ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ എടുത്ത കണക്ഷനാവാന്‍ സാധ്യതയുണ്ട്‌. ഇതിനിടെ ഫോണ്‍ ഉപയോഗിച്ച ആളെ സിപിഎം പോഷകസംഘടനാ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടിക്കാനുളള ശ്രമത്തിലാണെന്നും സൂചനയുണ്ട്‌.

ഭീഷണി ഫോണ്‍ വിളിച്ച 00966 55 99 66 045 എന്ന നന്പര്‍ സൗദിയിലെ സവാ മൊബൈല്‍ കന്പനിയുടെ കണക്ഷനാണ്‌. ഈ നന്പരില്‍ നിന്ന്‌ ഒരാഴ്‌ചയായി ദുബയിലെ ചിക്കിങ്‌ ബ്രോസ്‌റ്റ്‌ കന്പനി ഉടമയായ ചാവക്കാട്‌ സ്വദേശിക്കു നിരന്തരം ഫോണ്‍ ലഭിച്ചതായി പറയുന്നു. ഫോണെടുത്താല്‍ ഉടന്‍ അസഭ്യവര്‍ഷമാണെന്നും തിരിച്ചു വിളിക്കുമ്പോഴെക്കും ഫോണ്‍ ഓഫാക്കുകയാണ് പതിവെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+