പിണറായി വിജയന്‍ മദനിയെ സന്ദര്‍ശിച്ചു
ലോസ് ആഞ്ചലസ്: താപം കൂടുന്നത് മൂലം അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതായി നാസാ (നാഷനല്‍ ഏറോസ്പെയ്സ് ആന്‍റ് സ്പേസ് അഡ്മിനിസ്ട്രേഷന്‍) റിപ്പോര്‍ട്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ അത്രയും അളവിലുള്ള മഞ്ഞ് പാളികളാണ് ഇതിനകം ഉരുകിയത്.
2005ലാണ് ഈ വന്‍ ഉരുകല്‍ ഉണ്ടായതെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നു. ആര്‍ട്ടിക് മഞ്ഞ് പ്രദേശത്തില്‍ നിന്നും വ്യത്യസ്‌തമായി അന്റാര്‍ട്ടിക്കിയിലെ പ്രധാന ഭാഗങ്ങളില്‍ ഇത്തരത്തില്‍ മഞ്ഞുരുകല്‍ പ്രതിഭാസം ശക്തമായിരുന്നില്ല.
2005ല്‍ ചില കാലയളവില്‍ അന്റാര്‍ട്ടിക്കയിലെ ചില പ്രദേശങ്ങളിലെ താപനില 41 ഡിഗ്രി വരെ ഉയര്‍ന്നതാണ് മഞ്ഞുരുകലിന് ഇടയാക്കിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാസയുടെയും കൊളറാഡോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ഇത് കണ്ടുപിടിച്ചത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉപഗ്രഹ ചിത്രങ്ങള്‍ വഴി ഇത്രയും കനത്ത തോതില്‍ മഞ്ഞുരുകല്‍ ഉണ്ടായത് കണ്ടു പിടിക്കുന്നത് ആദ്യമായാണ്. ഇത്ര വലിയ തോതില്‍ മഞ്ഞ് പാളികള്‍ ഉരുകിയത് കണ്ടു പിടിക്കുന്നതും ആദ്യമായാണെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിട്യുട്ട് ഡയറക്ടര്‍ കൊനാര്‍ഡ് സ്റ്റെഫെന്‍ പറഞ്ഞു.
താപം ഉയരുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ മുന്‍പ് അന്‍റാര്‍ട്ടിക്കയില്‍ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട അദ്യ സൂചനകള്‍ കിട്ടിത്തുടങ്ങിട്ടുണ്ട്- സ്റ്റെഫെന്‍ വെളിപ്പെടുത്തി. ഉയര്‍ന്ന പ്രദേശങ്ങളിലും താണ പ്രദേശങ്ങളിലും ഒക്കെ മഞ്ഞ് പാളികള്‍ ഉരുകുന്നുണ്ട്. മഞ്ഞുരുകലിന് അതീതമായ പ്രദേശങ്ങളാണ് ഇവയൊക്കെ എന്നാണ് നേരത്തേ കരുതപ്പെട്ടിരുന്നത്.
2005ല്‍ ഉണ്ടായ മഞ്ഞുരുകലില്‍ ഉരുകിയ വെള്ളം സമുദ്രത്തിലേക്ക് പോയിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുരുകല്‍ ദീര്‍ഘമായി നിണ്ടു നിന്നില്ലെന്നതാണ് കാരണം. ഉരുകിയ മഞ്ഞ്, മഞ്ഞ് പാളികളില്‍ വിള്ളലുകളില്‍ കൂടി ആഴ്‌ന്നിറങ്ങുന്നു. ഇത് മഞ്ഞ് പാളികള്‍ തെന്നി മാറി സമുദ്രത്തിലേക്ക് കുടുതല്‍ അടുക്കാന്‍ ഇടയാക്കുന്നതെന്നും സ്റ്റെഫെന്‍ പറഞ്ഞു.
സാറ്റലൈറ്റ് സ്കാറ്റോമെട്ട്‌റി എന്ന പുതിയ സംവിധാനം ഉപയോഗിച്ചാണ് മഞ്ഞുരുകല്‍ കണ്ടെത്തിയത്. അടുത്തകാലത്തുണ്ടായ മഞ്ഞുരുകലും വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ മഞ്ഞുരുകലും വിവേചിച്ചറിയാന്‍ ഈ സംവിധാനം വഴി കഴിയും.












Click it and Unblock the Notifications