Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയ്‌ക്ക്‌ ഭീഷണി: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഹൈദരാബാദ്‌: ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിന്‌ സമീപമുള്ള പുരാതന മുസ്ലിം ആരാധനാലയമായ മെക്ക മസ്ജിദില്‍ ബോംബ്‌ സ്ഫോടനം.

സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഉത്തര മേഘലാ ഡിസിപി കാന്ദാ റാവു അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവത്തില്‍ 50 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പരുക്കേറ്റവരെ ഒസ്മാനിയ ആശുപത്രിയിലേക്ക്‌ മാറ്റിയിരിയ്ക്കുകയാണ്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പതിനായിരത്തോളം പേര്‍ ഒത്തുകൂടിയിരുന്ന മസ്ജിദില്‍ ഉച്ചയ്ക്ക്‌ 1.30ഓടെയായിരുന്നു സ്ഫോടനം. മരണസംഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് സൂചന.

പ്രാര്‍ത്ഥനകഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞുപോകുന്ന സമയത്താണ്‌ സ്ഫോടനമുണ്ടായതെന്നാണ്‌ പ്രാഥമികമായ വിവരം. സ്ഫോടനത്തിന്‌ പിന്നില്‍ ആരാണെന്നോ എന്ത്‌ ലക്ഷ്യം വച്ചാണെന്നോ വ്യക്തമല്ല.

400 വര്‍ഷത്തോളം പഴക്കമുള്ള മെക്ക മസ്‌ജിദ്‌ ആന്ധ്രപ്രദേശിലെ പ്രത്യേകിച്ചു ഹൈദരാബാദിലെ ജനതയെസംബന്ധിച്ച്‌ ഏറെ വിശുദ്ധമാണ്‌. പലവട്ടം സാമുദായിക കലാപങ്ങളുണ്ടായ പ്രദേശങ്ങളിലൊന്നാണിത്‌.

സംഭവത്തെത്തുടര്‍ന്ന്‌ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി ദില്ലിയില്‍നിന്നും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡി ഡിജിപിയ്‌ക്കും മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സംഭവസ്ഥലത്തെ സ്ഥിതിഗതികള്‍ വൈകാതെ നിയന്ത്രണവിധേയമാകുമെന്ന്‌ ആഭ്യന്തരമന്ത്രി ജന റെഡ്ഡി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+