ബിഎസ്‌എന്‍എല്‍വഴി മലയാളത്തില്‍ എസ്‌എംഎസ്
ദില്ലി: ഡിഎംകെയുടെ പാര്‍ലമന്റ് അംഗം വി രാധികാസെല്‍വി കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
തമിഴ്‌നാട്ടിലെ തിരുച്ചെണ്ടൂരില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സെല്‍വി. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര ഐടി മന്ത്രി ദയാനിധി മാരന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രി എ. രാജയെ തല്‍സ്ഥാനത്ത് നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന വകുപ്പുവിഭജനത്തെത്തുടര്‍ന്നാണ് സെല്‍വിയ്‌ക്ക് മന്ത്രി സ്ഥാനം ലഭിച്ചത്.












Click it and Unblock the Notifications