കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയ്‌ക്ക്‌ ഭീഷണി: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഹോട്ടലുടമകളുടെ അസോസിയേഷന്റെ അഭ്യര്‍ത്ഥന സുപ്രിം കോടതി തള്ളി.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്‌ക്കണോ എന്നകാര്യം കോടതി വേനലവധി കഴിഞ്ഞ്‌ തീരുമാനിയ്‌ക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്‍, ജസ്റ്റിസ്‌ ആര്‍.വി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച്‌ അറിയിച്ചു.

ഹോട്ടലുടമകള്‍ക്ക്‌ അല്‍പം പോലും സാവകാശം നല്‍കാതെയാണ്‌ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതെന്ന്‌ അസോസിയേഷന്‌ വേണ്ടി ഹാജരായ അരുണ്‍ ജെയ്‌റ്റ്‌ലി വാദിച്ചു. അനധികൃത കെട്ടിടങ്ങള്‍ എന്ന്‌ തെളിയിയ്‌ക്കുന്നതിന്‌ സാവകാശം നല്‍കണം. എന്നാല്‍ 24മണിക്കൂര്‍ മുമ്പു മാത്രം നോട്ടീസ്‌ നല്‍കിയാണ്‌ അവ പൊളിച്ചുമാറ്റുന്നത്‌. ഇത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ജെയ്‌റ്റി ചൂണ്ടിക്കാട്ടി.

ഇക്കാര്യം ബഞ്ച്‌ അംഗീകരിയ്‌ക്കാതെ വന്നപ്പോള്‍ കേരള ഹൈക്കോടതി തുറക്കുന്നത്‌ വരെയെങ്കിലും സ്‌റ്റേ നല്‍കണമെന്ന്‌ വാദമുണ്ടായി. എന്നാല്‍ കോടതി അതും അംഗീകരിച്ചില്ല. അനധികൃതമായ കയ്യേറ്റം മൂന്നാറില്‍ നടന്നിട്ടുണ്ടെന്ന്‌ സര്‍ക്കാറിന്‌ വേണ്ടി ഹാജരായ റിട്ടയേഡ്‌ ജസ്‌റ്റിസ്‌ ടി.എല്‍ വിശ്വനാഥ അയ്യര്‍ ചൂണ്ടിക്കാട്ടി.

അസോസിയേഷന്റെ പേരില്‍ ഹര്‍ജി നല്‍കി ഉത്തരവ്‌ ആവശ്യപ്പെടുന്നതില്‍ കഴമ്പില്ലെന്നും നോട്ടീസ്‌ ലഭിച്ച വ്യക്തികളുടേതായി ആശ്വാസം ചോദിയ്‌ക്കുകയായിരുന്നു വേണ്ടതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X