ഗായിക കവിയൂര്‍ രേവമ്മ അന്തരിച്ചു
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ അഞ്ച് പ്രതികളെ പ്രത്യേക ടാഡ കോടതി 3 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അഞ്ചുപേരും മത്സ്യബന്ധന തൊഴിലാളികളാണ്.
തടവനുഭവിയ്ക്കുന്നതിനൊപ്പംതന്നെ പ്രതികള്‍ രൂപ 25,000 പിഴ അടയ്ക്കുകയും വേണം. കസ്റ്റംസ് ആക്‌ട് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്
123 പ്രതികളില്‍ 23 പേരെ കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ ഹിന്ദി ചലച്ചിത്രതാരം സഞ്ജയ്ദത്ത് അടക്കം നൂറു കുറ്റവാളികളുടെ ശിക്ഷയാണ് പല ഘട്ടങ്ങളിലായി കോടതി പ്രഖ്യാപിക്കുന്നത്. ഇതില്‍ ആദ്യഘട്ടമാണ് വെള്ളിയാഴ്ചത്തെ വിധി.
1993 മാര്‍ച്ച് 12നാണ് സ്ഫോടന പരന്പരകള്‍ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. 12 ഇടങ്ങളില്‍ ബോംബ് പൊട്ടി 257 പേര്‍ മരിച്ചു. 713 പേര്‍ക്ക് പരിക്കേറ്റു. 10,000 പേജിലധികം വരുന്ന കുറ്റപത്രമാണ് കുറ്റവാളികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ടത്.
ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കേസ് അന്വേഷണവും വിചാരണയുമായിരുന്നു മുംബൈ സ്ഫോടന പരന്പര കേസിന്റേത്. ഒരു കേസില്‍ ഘട്ടംഘട്ടമായി വിധി പ്രസ്താവിക്കുന്നതും ശിക്ഷ വിധിക്കുന്നതും ഇതാദ്യമാണ്. അടുത്ത ദിവസങ്ങളില്‍ മറ്റു പ്രതികളുടെ കാര്യത്തില്‍ കൂട്ടമായി വിധിയുണ്ടാകും.
സഞ്ജയ് ദത്തിന്റെ കാര്യത്തില്‍ വിധി അറിയല്‍ ഇനിയും നീളും. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ. തന്നെ നല്ലനടപ്പിന് വിടണമെന്ന് ആവശ്യപ്പെട്ട് ദത്ത് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ദത്തിനു പിന്നാലെ അദ്ദേഹം ആവശ്യപ്പെട്ട ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് മറ്റു പ്രതികളും കോടതിയെ സമീപിച്ചിട്ടുണ്ട്.
ടൈഗര്‍ മേമന്‍, ദാവൂദ് ഇബ്രാഹിം, മുഹമ്മദ് ഉമര്‍ ദോസ, അന്‍വര്‍ തേബാ, ജാവേദ് ചിക്‌ന, യാക്കൂബ് മേമന്‍ , ഇജാസ് പത്താന്‍, അബു സലീം തുടങ്ങിയവരൊക്കെയാണ് സ്ഫോടന പരന്പരയുടെ ആസൂത്രകര്‍.












Click it and Unblock the Notifications