ബിഎസ്‌എന്‍എല്‍വഴി മലയാളത്തില്‍ എസ്‌എംഎസ്
തിരുവനന്തപുരം: ബിഎസ്‌എന്‍എലിന്റെ മൊബൈല്‍ കണക്ഷന്‍ വഴി ഇനിമുതല്‍ മലയാളത്തില്‍ എസ്‌എംഎസ് അയയ്‌ക്കാം.
ഇതിനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയതായി ബിഎസ്‌എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജന്‍ എസ്.ആര്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ,മറാത്തി,അസമീസ്, ബംഗാളി, ഗുജറാത്തി, ഒറിയ, പഞ്ചാബി എന്നീ ഭാഷകളിലും ഇനിമുതല്‍ സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയും. ജനീവ സോഫ്‌റ്റ് വേര്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്നകമ്പനിയുടെ സഹായത്തോടെയാണ് ബിഎസ്‌എന്‍എല്‍ ഈ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്.
പ്രീപെയ്‌ഡ് പോസ്‌റ്റ് പെയ്‌ഡ് വരിക്കാര്‍ക്ക് നല്‍കിവരുന്ന ചില ആനൂകൂല്യങ്ങള്‍ പുനസ്ഥാപിയ്‌ക്കാനും ചിലതിന്റെ കാലാവധി നീട്ടാനും തീരുമാനിച്ചിട്ടുണ്ടെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ കണക്ഷന്‍ ലഭിയ്‌ക്കുന്നതിനുള്ള വെയിറ്റിംഗ് ലിസ്റ്റിലുള്ള ഒന്നേകാള്‍ ലക്ഷത്തോളം വരുന്ന മുഴുവന്‍ അപേക്ഷകര്‍ക്കും 2007ല്‍ത്തന്നെ കണക്ഷന്‍ നല്‍കും. 2008മുതല്‍ അപേക്ഷിയ്‌ക്കുന്ന ഉടന്‍ കണക്ഷന്‍ ലഭ്യമാക്കുന്ന രീതി കൊണ്ടുവരും.












Click it and Unblock the Notifications