കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയ്‌ക്ക്‌ ഭീഷണി: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: ജീവന്‌ ഭീഷണിയുണ്ടെന്ന പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‍രെ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ ചലച്ചിത്ര നടന്‍ മമ്മൂട്ടിയ്‌ക്ക്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം പങ്കെടുക്കുന്ന പൊതു പരിപാടികളിലും ചിത്രീകരണ സ്ഥലത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ എസ്‌പിമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും എഡിജിപി പുന്നൂസ്‌ നിര്‍ദ്ദേശം നല്‍കി.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉത്‌ഘാടന വേളയില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ യുവമോര്‍ച്ച മമ്മൂട്ടിയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ മമ്മൂട്ടിയ്‌ക്കെതിരെ ആരോപണങ്ങളുണ്ടായിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിയ്‌ക്കുന്നത് . ഷൂട്ടിംഗിനായി ചെന്നൈയില്‍ പോയിരിക്കുന്ന മമ്മൂട്ടി വെള്ളിയാഴ്‌ച കോഴിക്കോട്ടെത്തും.

ഇതിനിടെ തികച്ചും നിയമപരമായി മാത്രം സ്വന്തമാക്കിയ വസ്‌തുവകകളാണ്‌ തനിയ്‌ക്കുള്ളതെന്നും കേരളത്തിനകത്തോ പറത്തോ തന്റെ ഉടമസ്ഥതതയിലോ അനുഭവത്തിലോ അനധികൃതമായി കൈവശപ്പെടുത്തിയ ഒരു തുണ്ട്‌ ഭൂമിപോലുമില്ലെന്നും മമ്മൂട്ടി ഒരു പ്രസ്‌താവനയില്‍ വ്യക്തമാക്കി.

തന്റെ അറിവില്‍പ്പെടാത്ത ഏതെങ്കിലും അനധികൃത ഭൂമി ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അത്‌ നിയമവും സര്‍ക്കാര്‍ ചട്ടങ്ങളും അനുശാസിയ്‌ക്കും വിധം സര്‍വ്വേ ചെയ്‌ത്‌ അളന്ന്‌ തിട്ടപ്പെടുത്തി പൊതു സ്വത്തിലേയ്‌ക്ക്‌ മുതല്‍കൂട്ടുന്നതില്‍ യാതൊരു വൈമുഖ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതു വേദിയായാലും ഏതൊരു ഭാരത പൗരനും അവകാശപ്പെട്ട അഭിപ്രായ പ്രകടന സ്വാതന്ത്ര്യം മമ്മൂട്ടിയ്‌ക്ക്‌ മാത്രമായി നിഷേധിയ്‌ക്കരുതെന്നും ഡിവൈഎഫ്‌ഐ സമ്മേളന വേദിയില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങല്‍ ആരുടെയെങ്കിലും രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിയ്‌ക്കാനല്ലെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X