മമ്മൂട്ടിയ്‌ക്ക് ഭീഷണി: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
ഇടുക്കി: മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രത്യേകദൗത്യ സംഘത്തിന്റെ നീക്കങ്ങളെ അട്ടിമറിയ്‌ക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം പ്രത്യേക ഓഫീസര്‍ കെ. സുരേഷ് കുമാര്‍ നിഷേധിച്ചു.
ദൗത്യസംഘങ്ങളെ പിരിച്ചുവിട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അട്ടിമറി നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ശരിയല്ല. കൂടെ പ്രവര്‍ത്തിയ്‌ക്കുന്ന ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും താന്‍ ആക്ഷേപമുന്നയിച്ചിട്ടില്ല.
പൊഴിച്ചുമാറ്റല്‍ ജോലിയ്‌ക്കായി നിയോഗിച്ച ആരെയും തല്‍സ്ഥാനത്തുനിന്നും നീക്കിയിട്ടില്ല. ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും മോശമായ അഭിപ്രയാവുമില്ല - അദ്ദേഹം വ്യക്തമാക്കി.
റവന്യൂ ഉദ്യോഗസ്ഥര്‍ നിസ്സഹകരിയ്‌ക്കുന്നുവെന്ന വാര്‍ത്ത ശരിയല്ല. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുന്നുണ്ട്. എല്ലാ നിയമത്തിന്റെ വഴിയ്‌ക്കുതന്നെയാണ് പുരോഗമിയ്‌ക്കുന്നത.
ദൗത്യം പൂര്‍ത്തിയാക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. പല ഫയലുകളും കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ടുണ്ടായ സ്വാഭാവികമായ സ്ഥിതി വിശേഷമാണിത്. കളക്ടറേറ്റുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ഫയലുകള്‍ എത്താന്‍ കാലതാമസം നേരിടുന്നുണ്ട്.
അബാദ് പോലുള്ള വന്‍കിട കയ്യേറ്റക്കാര്‍ക്ക് പലതവണ നോട്ടീസ് കൊടുത്തിട്ടുണ്ട്. ടാറ്റായുടെ ഭൂമിയക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായശേഷം പ്രതികരിയ്‌ക്കാം- അദ്ദേഹം വിശദമാക്കി. അട്ടിമറി നീക്കം നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തനിയ്‌ക്കൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications