മമ്മൂട്ടിയ്‌ക്ക് ഭീഷണി: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
മൂന്നാര്‍: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിയ്ക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി രണ്ട് ദൗത്യ സംഘങ്ങളെക്കൂടി നിയോഗിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അധ്യക്ഷന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒഴിപ്പിയ്ക്കല്‍ നടപടികള്‍ക്കായി പ്രത്യേക ദൗത്യസംഘത്തിന് കൂടുതല്‍ സഹായങ്ങളാവശ്യമാണ്. അതിനാലാണ് രണ്ട് ദൗത്യസംഘങ്ങളെക്കൂടി രൂപീകരിക്കുന്നത്.
ഇവയിലൊന്നിന്റെ ചുമതല മാനന്തവാടി സബ് കലക്ടര്‍ മല്‍ഖാര്‍ സിംഗിനായിരിക്കും. മറ്റൊരു സംഘത്തിന്‍റെ ചുമതല ഡെപ്യൂട്ടി കലക്ടറുടെ നിലയിലുള്ള ഉദ്യോഗസ്ഥനായിരിക്കും- രാജേന്ദ്രന്‍ വിശദീകരിച്ചു.
അഡീഷണല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഗോപാലമേനോന്റെ സേവനം വാഗമണ്ണില്‍ക്കൂടി ഉപയോഗിക്കും. ഇടുക്കി കലക്ടറേറ്റില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഒരു ലെയ്സണ്‍ ഓഫിസറെ നിയോഗിക്കും.
ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ എത്തിച്ചുകൊടുക്കുമെന്നും ആവശ്യമെങ്കില്‍ ഏത് വകുപ്പിലെയും ഏത് ഉദ്യോഗസ്ഥന്റെ സേവനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മൂന്നാര്‍ പോലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലെ കൈയേറിയ ഭൂമി പിടിച്ചെടുക്കുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കും. ഇക്കാര്യം ബുധനാഴ്ച ചേരുന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിയ്ക്കും.
തിരിച്ചുപിടിക്കുന്ന ഭൂമി പ്രത്യേക ലാന്‍ഡ് ബാങ്ക് ഉണ്ടാക്കി അതില്‍ ലയിപ്പിക്കും. പിന്നീട് എങ്ങനെ ഉപയോഗിക്കുമെന്ന് ഗവണ്‍മെന്റ് തലത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം ദൗത്യസംഘത്തിന്‍റെ പ്രത്യേക ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാറുമായും ഇടുക്കി കലക്ടര്‍ രാജു നാരായണസ്വാമിയുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തി.
ഒഴിപ്പിക്കല്‍ മേഖലയിലായതിനാല്‍ ഐജി. ഋഷിരാജ് സിംഗുമായി പിന്നീടേ ചര്‍ച്ച നടത്തുകയുള്ളൂ. മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടുവരെ മൂന്നാര്‍ മേഖലയിലുണ്ടായിരിക്കും.












Click it and Unblock the Notifications