അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
ഹൈദരാബാദ്: 14പേരുടെ മരണത്തിനിടയാക്കിയ മെക്ക മസ്‌ജിദ് സ്‌ഫോടനത്തിനത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റഡ്ഡി പറഞ്ഞു.
ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി ശിവാരാജ് പാട്ടീലുമായി ചര്‍ച്ചചെയ്‌തിട്ടുണ്ടെന്നും. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറാണെന്ന് പാട്ടീല്‍ അറിയിച്ചിട്ടുണ്ടെന്നും റെഡ്ഡി അറിയിച്ചു.
ശനിയാഴ്‌ച ഹൈദരാബാദിലെത്തിയ പാട്ടീല്‍ സ്‌ഫോടനം നടന്ന പ്രദേശം സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിയ്‌ക്കുന്ന ആശുപത്രിയിലും പാട്ടീല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ആന്ധ്ര പ്രദേശ് പൊലീസ് നടത്തുന്ന പ്രാഥമികാന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ സിബിഐ അന്വേഷണം നടത്തുന്നകാര്യത്തില്‍ അന്തിമ തീരുമാനിത്തിലെത്തുകയുള്ളുവെന്ന് പാട്ടീല്‍ അറിയിച്ചിട്ടുണ്ട്.
പള്ളിയധികാരികളും മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലിമീന്‍ പ്രവര്‍ത്തകരും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചത് പൊലീസ് വെടിവെയ്‌പിനിടെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിലാല്‍ എന്നയാള്‍ക്ക് ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത് ഉള്‍ ജിഹാദ്-അല്‍ ഇസ്ലാമി, ലഷ്‌കര്‍ ഇ തൊയ്‌ബ എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സ്‌ഫോടന സ്ഥലത്തുനിന്നും നിര്‍വ്വീര്യമാക്കിയ ചില ബോംബുകളില്‍ ഘടിപ്പിച്ച സിംകാര്‍ഡുകളില്‍ നിന്നാണ് പൊലീസി് ഈ സൂചന ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications