Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്

പാലക്കാട്‌: അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നത്‌ നിര്‍ത്തിവെയ്‌ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ ഒഴിപ്പിക്കല്‍ നടപടികള്‍ വനപാലകര്‍ നിര്‍ത്തിവെച്ചു.

ആദിവാസികളെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി വനംമന്ത്രിയോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. ഒഴിപ്പിക്കല്‍ നടപടിക്ക്‌ നേതൃത്വം നല്‍കിയ ഡിഎഫ്‌ഒ യ്‌കെതിരെ നടപടിയെടുക്കാനും വി.എസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ഒഴിഞ്ഞു പോകാന്‍ ആദിവാസികള്‍ വിസമ്മതിച്ചതിനാല്‍ പ്രദേശത്ത്‌ സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. വന്‍ സന്നാഹത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കലിനായി എത്തിയത്.

പട്ടയമുണ്ടെന്ന് ആദിവാസികള്‍ തന്നെ അവകാശപ്പെടുന്ന 125 ഏക്കറിലധികം ഭൂമിയാണ് ഒഴിപ്പിക്കുന്നത്. പത്തോളം കൂടിലുകളും കൃഷിയിടങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു കഴിഞ്ഞു. നെല്ല്, ഗോതന്പ്, റാഗി, ചാമ എന്നിവ ആദിവാസികള്‍ ഇവിടെ കൃഷി ചെയ്തിരുന്നു.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കലിനായി എത്തിയതെന്ന് ആദിവാസികള്‍ പറഞ്ഞു. പ്രതിഷേധസൂചകമായി നൂറോളം വരുന്ന ആദിവാസികള്‍ അട്ടപ്പാടിയില്‍ റോഡ്‌ ഉപരോധിക്കുകയാണ്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍ സംഭവസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+