ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്
പാലക്കാട്: അട്ടപ്പാടിയിലെ ധൂളിക്കടവില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ തുടങ്ങി. ശനിയാഴ്‌ച രാവിലെയാണ് 100ഓളം വനപാലകരടങ്ങുന്ന സംഘം ഇവിടെയെത്തി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആദിവാസികള്‍ വനഭൂമി കയ്യേറിയെന്ന് ആരോപിച്ചാണ് നടപടി.
ഒഴിഞ്ഞുപോകാന്‍ ആദിവാസികള്‍ വിസമ്മതിച്ചതിനാല്‍ പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്. കളക്ടര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കൂവെന്നാണ് ആദിവാസികളുടെ നിലപാട്.
ധൂളിക്കടവില്‍ 30 വര്‍ഷങ്ങളായി താമസിച്ചുവരുന്ന 100ഓളം കുടുംബങ്ങളെയാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ആദിവാസികളുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ഇവരെ കുടിയിറക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനൊരുങ്ങുന്ന ആദിവാസികള്‍ ആനക്കട്ടി-മണ്ണാര്‍ക്കാട് റോഡ് ഉപരോധത്തിന് തയ്യാറെടുക്കുന്നു.












Click it and Unblock the Notifications