Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി എച്ച്‌.എല്‍ ദത്തു സ്ഥാനമേറ്റു

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ജസ്റ്റിസ്‌ ഹണ്ട്യാല ലക്ഷ്‌മി നാരായണ ദത്തു ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

രാജ്‌ ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ്‌ ജസ്റ്റിസിനെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം ചീഫ്‌ സെക്രട്ടറി ലിസി ജേക്കബ്‌ വായിച്ചു. തുടര്‍ന്ന്‌ ദത്തു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തു.

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, തോമസ്‌ ഐസക്‌, ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.എസ്‌ രാധാകൃഷ്‌ണന്‍, ജസ്റ്റിസ്‌ ജെ.ബി കോശി, കുര്യന്‍ ജോസഫ്‌, കര്‍ണാടക ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ്‌ റാംമോഹന്‍ റെഡ്ഡി, ജസ്‌റ്റിസ്‌ ബൊപ്പണ്ണ, ജസ്റ്റിസിന്റെ ഭാര്യ ഗായത്രി ദത്തു, ഡിജിപി രമണ്‍ ശ്രീവാസ്‌തവ, വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മ, ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കര്‍ണ്ണാടക സ്വദേശിയായ ദത്തു നേരത്തേ ചത്തീസ്‌ഗഡ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്നു. കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഗവണ്‍മെന്‍ര്‌ പ്ലീഡറായും ജഡ്‌ജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ വി.കെ ബാലി വിരമിച്ച ഒഴിവിലാണ്‌ ഇദ്ദേഹത്തെ കേരള ഹൈക്കോടതിയിലേയ്‌ക്ക്‌ മാറ്റിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+