സ്‌മാര്‍ട് സിറ്റിയും മൂന്നാറും കൂട്ടായ നേട്ടം: പിണറായി
കണ്ണൂര്‍: സ്‌മാര്‍ട് സിറ്റി കരാറും, മൂന്നാറിലെ നടപടികളും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ മാത്രംനേട്ടമായി ഉയര്‍ത്തിക്കാണിയ്‌ക്കുന്നത് അപലപനീയമാണ്. ഇത്തരം ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.
മൂന്നാറിലെ നടപടികള്‍ സംബന്ധിച്ച് പാര്‍ട്ടിയ്‌ക്കുള്ളില്‍ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ പയ്യാമ്പലത്ത് നായനാര്‍ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. നായനാരുടെ മൂന്നാം ചരമവാര്‍ഷികമാണ് ശനിയാഴ്‌ച












Click it and Unblock the Notifications