Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ മെഡിക്കല്‍ കോളെജ്‌ പോലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ നിലനില്‍ക്കുന്നതു തന്നെയാണെന്നു പോലീസ്‌ റിപ്പോര്‍ട്ട്‌.

നാര്‍ക്കോട്ടിക്‌ സെല്‍ അസി. കമ്മിഷണര്‍ എസ്‌. രമേഷ്‌ ബാബു നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇതു വ്യക്തമാക്കിയത്‌. കൊലപാതകമല്ലാത്ത നരഹത്യയ്‌ക്കുളള കേസാണ്‌ ശ്രീമതിയുടെ പേരിലുളളത്‌.

ക്രിമിനല്‍ നടപടിക്രമത്തിലെ 156(3) പ്രകാരം മെഡിക്കല്‍ കോളെജ്‌ പോലീസിന്‌ കോടതി അയച്ചുകൊടുത്ത സ്വകാര്യ അന്യായം നിലനില്‍ക്കില്ലെന്നു വാദിച്ചും, അതിന്റെ അന്വേഷണം അവസാനിപ്പിക്കുകയോ ഹര്‍ജി തളളുകയോ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടും വഞ്ചിയൂര്‍ സ്വദേശി ശശാങ്കന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം തന്നെയാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

മന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയുളള ഹര്‍ജിയില്‍ സാക്ഷികളെ കണ്ടു ചോദിച്ചപ്പോള്‍ വീഴ്‌ച കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചില സുപ്രധാന സാക്ഷികളെ ചോദ്യം ചെയ്യാനും, ചില രേഖകള്‍ കൂടി കണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അതിനാല്‍ മന്ത്രിക്കെതിരെയുളള ഹര്‍ജി പിന്‍വലിക്കുകയോ തളളുകയോ ചെയ്യണമെന്ന ഹര്‍ജി നിരാകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+