Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫളം ഞായറാഴ്‌ച പ്രഖ്യാപിയ്‌ക്കും. രാവിലെ 11ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പത്രസമ്മേളനത്തിലാണ്‌ ഫലം പ്രസിദ്ധപ്പെടുത്തുക.

അപ്പോള്‍ത്തുടങ്ങി അതാതു വിഷയങ്ങളുടെ ഗ്രേഡ്‌ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അറിയാന്‍ കഴിയും. പ്ലസ്‌ ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ചൊവ്വാഴ്‌ചയാണ്‌ പ്രസിദ്ധപ്പെടുത്തുന്നത്‌. എസ്‌എസ്‌എല്‍സി ഫലം വിദ്യാഭ്യാസ വകുപ്പിന്‍രെ വെബ്‌സൈറ്റായ ല്‍ ലഭിയ്‌ക്കും.

കൂടാതെ ഐടി സ്‌കൂളിന്‍രെ പൂജപ്പുരയിലുള്ള സ്റ്റേറ്റ്‌ പ്രൊജക്‌ട്‌ ഓഫീസിലും ഫലം അറിയുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്‌.


എന്നീ സൈറ്റുകളില്‍ വ്യക്തിഗത നമ്പറുകള്‍ക്ക്‌ പുറമേ വിവിധ ജില്ലകളും സ്‌കൂളുകലും തിരിച്ചുള്ള ഫലവും ലഭിയ്‌ക്കും.

മറ്റ്‌ സൈറ്റുകളില്‍ വ്യക്തിഗത നമ്പറുകള്‍അറിയാനുള്ള സൗകര്യമാണ്‌ ഉണ്ടാവുക. മുന്‍വര്‍ഷങ്ങളിലേതു പോലെ റിസല്‍ട്ട്‌ പുസ്‌തകം ഇത്തവണ പുറത്തിറക്കില്ല. പകരം പൊതു ജനങ്ങള്‍ക്കും റിസല്‍ട്ട്‌ സിഡി ലഭ്യമാക്കും. പി.എംജി ജംങ്‌ഷനിലെ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജീ മ്യൂസിയം വളപ്പില്‍ പ്രവര്‍ത്തിയ്‌ക്കുന്ന എസ്‌ഐഇടിയുടെ സിഡി മാര്‍ട്ട്‌ വഴിയാണ്‌ സിഡികള്‍ വില്‍ക്കുന്നത്‌. 100 രൂപയാണ്‌ സിഡിയുടെ വില, തുക മുന്‍കൂറായി അടച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മുന്‍ഗണന ലഭിയ്‌ക്കും. മെയ്‌ 19ന്‌ രാവിലെ 10 മണിമുതല്‍ സിഡി മാര്‍ട്ടില്‍ രജിസ്‌ട്രേഷന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഞായറാഴ്‌ച 12മണിമുതല്‍ സിഡി ലഭിച്ചു തുടങ്ങും.

ഇതിന്‌ പുറമേ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ഫലം അറിയാന്‍ കഴിയും.കേരള സര്‍ക്കാറിന്റെ കോള്‍ സെന്ററില്‍നിന്നും ടെലിഫോണ്‍വഴിയും ഫലം അറിയാം. കേരളത്തിലെവിടെനിന്നും 155300 എന്ന നമ്പറിലാണ്‌ വിളിയ്‌ക്കേണ്ടത്‌. കേരള സര്‍ക്കാര്‍ ഇ-മെയില്‍വഴി ഫലമറിയാനുള്ള സൗകര്യമുണ്ട്‌. ഈ സൈറ്റുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ തങ്ങളുടെ മെയില്‍ ബോക്‌സില്‍ റഫം ലഭ്യമാകും.

പരീക്ഷകളുട ഫലം പ്രസിദ്ധീകരിയ്‌ക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടാകാനിടയുള്ള മാനസിക പിരിമുറുക്കം ലഘൂകരിയ്‌ക്കുന്നതിന്‌ തിരുവനന്തപുരം മെഡിക്കള്‍ കോളെജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിയ്‌ക്കുന്ന ടെലിഫോണ്‍ കൗണ്‍സിലിംഗ്‌ സേവനം മെയ്‌ 19നാരംഭിയ്‌ക്കും. ഫോണ്‍നമ്പര്‍ 9249500495 .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+