കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ കഴുത്തറുത്തുകൊന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുജനത്തെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സാന്പത്തികനയം തിരുത്തണമെന്ന്‌ കേന്ദ്ര സ്പോര്‍ട്ട്സ് - പഞ്ചായത്ത് രാജ് വകുപ്പ്‌ മന്ത്രി മണിശങ്കര്‍ അയ്യര്‍. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഈ തിരുത്തല്‍ നടപടിയ്‌ക്ക്‌ വൈമുഖ്യം കാണിച്ചാല്‍ ജനപിന്തുണ നഷ്ടപ്പെട്ടു പോകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലായ സിഎന്‍എന്‍-ഐബിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ്‌ അയ്യര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്‌. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന്‌ എണ്ണിപ്പറയുക മാത്രമല്ല ഉത്തരവാദിത്തപ്പെട്ട ഒരു ക്യാബിനറ്റ്‌ മന്ത്രിയുടെ ജോലി. ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഓര്‍മപ്പെടുത്തേണ്ട ജോലി കൂടി ഇവരുടെ ചുമലിലുണ്ട്‌.

സാധാരണക്കാരിലേയ്‌ക്ക്‌ സാന്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടം എത്തിച്ചേരുന്നില്ല. ഇതിനായി കൂടുതല്‍ ബോധപൂര്‍വ്വമായ നടപടികളുണ്ടാകണം-അയ്യര്‍ പറഞ്ഞു.

സര്‍ക്കാര്‍ സാധാരണക്കാര്‍(ആം ആദമി)ക്കായി നടത്തുന്ന നടപടികളും അവരിലേക്കെത്തിച്ചേരുന്നില്ല. സാധാരണക്കാരന്റെ സമ്മതി ലഭിക്കുന്നുമില്ല. ഇത്‌ ഭയപ്പെടേണ്ട സാഹചര്യമാണ്‌.

സാധാരണക്കാരന്റെ അവസ്ഥാവിശേഷം മനസിലാക്കുന്നതിനാല്‍ ഇനിയും കാലതാമസം വന്നുകൂടാ. നമ്മളെവിടെയാണെന്നും എന്തൊക്കെ തിരുത്തലുകളാണ്‌ വരുത്തേണ്ടതെന്നും ഇപ്പോള്‍ ഉറപ്പുവരുത്തണം- അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുന്നതിന്‌ അഭിജാതവര്‍ഗം നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്‌. ഇവരുടെ സ്വാധീനത്താല്‍ പൗരസമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സര്‍ക്കാര്‍ മറന്നു പോകുന്നു. ഇത്‌ ഒഴിവാക്കാനാണ്‌ തന്റെ ശ്രമം.

പാര്‍ട്ടി നയങ്ങള്‍ക്കെതിരെ ഇങ്ങനെ പരസ്യമായി പ്രതികരിക്കുന്നതില്‍ തനിക്ക്‌ ഭയമില്ല. ഇതിന്റെ പേരില്‍ തന്നോട്‌ രാജിവയ്‌ക്കാന്‍ ആവശ്യപ്പെടില്ല. തന്റെ അഭിപ്രായം പങ്കിടുന്ന നിരവധി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും അനുഭാവികളെയും നേരിട്ടും അല്ലാതെയും അറിയാം. അവരുമായി ആശയവിനിമയം നടത്താറുണ്ട്‌-അയ്യര്‍ തുറന്നടിച്ചു.

ക്യാബിനറ്റിന്‌ അകത്തും പുറത്തും താന്‍ സാന്പത്തിക പരിഷ്‌കാരങ്ങള്‍ സാധാരണക്കാരനെ മുന്‍നിര്‍ത്തിയാകണമെന്ന കാര്യത്തില്‍ നിരന്തര പോരാട്ടം നടത്തിവരികയാണ്‌. അപായമണി മുഴങ്ങിക്കഴിഞ്ഞു. മണിമുഴക്കം കേള്‍ക്കേണ്ടവര്‍ അത്‌ കേട്ടോ എന്നതാണ്‌ പ്രശ്‌നം.

തിരുത്തലുകളുണ്ടായില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും. ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം അതിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടൊണ്‌ അറിയുന്നത്‌-മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X