കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ്‌ കോളെജുകളിലെ ഫീസ്‌ കൂട്ടും: ശ്രീമതി

  • By Staff
Google Oneindia Malayalam News

ദില്ലി: റാഗിംഗ്‌ ക്രിമിനല്‍കേസായി പരിഗണിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റാഗിംഗ്‌ തടയുന്നതിനായി യൂണിയന്‍ ഗ്രാന്റ്‌ കമ്മിഷന്‍ (യുജിസി) കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നു.

യുജിസിയ്‌ക്ക്‌ കീഴില്‍ വരുന്ന എല്ലാ സര്‍വ്വകലാശാലകളിലും കോടതി ഉത്തരവ്‌ നടപ്പാക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുമെന്ന്‌ യുജിസി സെക്രട്ടറി ടി.ആര്‍ കെം അറിയിച്ചു.

സുപ്രിം കോടതിയുടെ ഔദ്യോഗിക ഉത്തരവ്‌ കിട്ടിക്കഴിഞ്ഞാലുടന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി യുജിസിയ്‌ക്ക്‌ കീഴിലുള്ള 275 സര്‍വ്വകലാശാലകള്‍ക്ക്‌ കൈമാറും.

ഇതിനിടെ ഐഐടികള്‍ കോടതി ഉത്തരവ്‌ നടപ്പാക്കുന്നതിനായി ഏകീകൃത നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തെ സമീപിയ്‌ക്കാന്‍ തീരുമാനിച്ചതായി ദില്ലി ഐഐടി രജിസ്‌ട്രാര്‍ രാജേന്ദ്ര സിംഗ്‌ അറിയിച്ചു.

എല്ലാ വര്‍ഷവും റാഗിംഗിനെ ചെറുക്കുന്നതിനായി ഐഐടികളില്‍ റാഗിംഗ്‌ വിരുദ്ധ സമിതികള്‍ രൂപീകരിയ്‌ക്കാറുണ്ട്‌ ഈ അധ്യയന വര്‍ഷത്തിലും അതാവര്‍ത്തിയ്‌ക്കും. കാണ്‍പൂര്‍ ഐഐടിയില്‍ പുതിയ വിദ്യര്‍ത്ഥികളെ റാഗിംഗില്‍ നിന്നും രക്ഷിയ്‌ക്കാനായി സ്റ്റുഡന്റ്‌സ്‌ ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചിട്ടുണ്ട്‌.

11 മുതിര്‍ന്ന അധ്യാപകരുള്‍പ്പെട്ടതാണ്‌ സമതി. സമിതിയംഗങ്ങളില്‍ എല്ലാവരുടെയും മൊബൈല്‍ നമ്പറുകള്‍ പ്രവേശന സമയത്തുതന്നെ പുതിയ വിദ്യര്‍ത്ഥികള്‍ക്ക്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌. എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കില്‍ വിദ്യാര്‍ത്ഥകള്‍ക്ക്‌ ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

റാഗിംഗ്‌ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനായി ഒരു സമിതിയ്‌ക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ എന്‍സിആര്‍ടി കൗണ്‍സില്‍ വക്താവ്‌ വിനീത്‌ ജോഷി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാംഗിംഗ്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുന്നതിനായി നിയമിച്ച മുന്‍ സിബിഐ ഡയറക്ടര്‍ എം.കെ രാഘവന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ സുപ്രിം കോടതി റാഗിംഗ്‌ ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കണമെന്നും ഉത്തരവിട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X