യുവാവിനെ കഴുത്തറുത്തുകൊന്നു
ബാംഗ്ലൂര്‍: ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോവാന്‍ പദ്ധതിയിട്ട യുവതിയടക്കം ഏഴു പേര്‍ അറസ്റ്റിലായി.
ഭര്‍ത്താവായ ആല്‍ഹിന്‍ അഹമ്മദിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ട കേസിലാണ് ഭാര്യ ഗുല്‍ഷീര്‍ ജാനും(28) കൂട്ടാളികളും അറസ്റ്റിലായത്. സ്റ്റാലിന്‍(22), പ്രശാന്ത്(23), വിജയ്(20) , ശിവകുമാര്‍(21), ഷഫീഖ്(41), ശ്രീനിവാസ്(27) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍. ഒരു കാര്‍, അഞ്ച് മൊബൈല്‍ ഫോണ്‍, മാരകായുധങ്ങള്‍ എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തു.
ഗുല്‍ഷീര്‍ജാനും ഷഫീഖും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷഫീഖിന് പണത്തിന് ആവശ്യം വന്നപ്പോള്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകാന്‍ ഗുല്‍ഷീര്‍ ജാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
ബനശങ്കരിയില്‍ സംശയാസ്‌പദമായി കണ്ട സംഘത്തെ പോലീസ് ചോദ്യം ചെയ്‌തപ്പോഴാണ് പദ്ധതി വെളിച്ചതായത്. സംഘത്തിലുണ്ടായിരുന്ന രഘു, മുനിരാജ, നാഗ എന്നിവര്‍ രക്ഷപ്പെട്ടു.
കവര്‍ച്ചയടക്കം ഒട്ടേറെ കേസുകളില്‍ പ്രതികളാണ് ഇവര്‍. രണ്ടര ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെടാനിരുന്നതെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications