കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹ കര്‍മ്മം അപമാനകരമെന്ന്‌ അഴീക്കോട്‌

  • By Staff
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ പ്രവേശിച്ചതിന്റെ പേരില്‍ ഗുരുവായൂരില്‍ പുണ്യാഹം നടത്തിയ നടപടി അപമാനകരമാണെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ അഭിപ്രായപ്പെട്ടു.

പെരിന്തല്‍മണ്ണയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുണ്യഹ കര്‍മ്മം നടത്തിയവരെയാണ്‌ ശുദ്ധീകരിക്കേണ്ടത്‌- അദ്ദേഹം പറഞ്ഞു.

ഇതിനിടെ പണ്യാഹം നടത്തിയ സംഭവം പൊതുചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X