Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധഭീഷണി

പെരിന്തല്‍മണ്ണ: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെതിരെ വീണ്ടും വധഭീഷണി.

ഇത്തവണ കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ സത്താറിന്റെ മൊബൈല്‍ ഫോണിലേയ്‌ക്കാണ്‌ മുഖ്യമന്ത്രിയെ വധിയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തിക്കൊണ്ട്‌ സന്ദേശം വന്നത്‌.

സൗദി അറേബ്യയില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ്‌ ഇത്തവണയും ഭീഷണി സന്ദേശം എത്തിയിരിയ്‌ക്കുന്നത്‌. പെരിന്തല്‍ മണ്ണയിലെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിലെ ഓവര്‍സിയറാണ്‌ അബ്ദുള്‍ സത്താര്‍. മെയ്‌ 16ന്‌ വൈകീട്ടാണ്‌ സത്താറിന്റെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയത്‌.

മലയാളത്തിലായിരുന്നു സംസാരം. മുഖ്യമന്ത്രിയല്ലേ മൂന്നാറിലെ നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ തട്ടിക്കളയും എന്നാണ്‌ വിളിച്ചയാള്‍ പറഞ്ഞത്‌. നമ്പര്‍ പരിശോധിച്ചപ്പോള്‍ സൗദിയിലേതാണെന്ന്‌ തിരിച്ചറിഞ്ഞു. എന്നാല്‍ നേരത്തേ ഭീഷണി വന്ന അതേ നമ്പര്‍ അല്ല ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌.

മൂന്നു തവണ ഇങ്ങനെ ആവര്‍ത്തിച്ച ഭീണഷി അബ്ദുള്‍ സത്താര്‍ ആദ്യം അവഗണിച്ചുവെങ്കിലും പിന്നീട്‌ വെള്ളിയാഴ്‌ച പെരിന്തല്‍മണ്ണ എസ്‌ഐ സുരേഷ്‌ കുമാറിനെ വിവരം അറിയിയ്‌ക്കുകയായിരുന്നു. മലപ്പുറം പൊലീസ്‌ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിന്‌ കൈമാറിയിട്ടുണ്ട്‌.

ഇതിനിടെ കോഴിക്കോട്‌ പൊലീസ്‌ കമ്മീഷണര്‍ ഓഫീസുകളിലേക്ക്‌ മുഖ്യമന്ത്രിയെ വധിയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഫോണ്‍ചെയ്‌ത ആളെക്കുറിച്ച്‌ ഏതാണ്ട്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചു.

ജിദ്ദയിലെ റുബാബിന്‍ അബ്ദുള്‍ ഹമീദ്‌ ട്രേഡിംഗ്‌ കമ്പനിയില്‍ ജോലിചെയ്യുന്ന ജയിംസ്‌ എന്നയാളാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ സൂചന. എന്നാല്‍ ഇയാളെക്കുറിച്ച്‌ കൂടുതല്‍ വിവിരങ്ങള്‍ ലഭിച്ചിട്ടില്ല.

ജിദ്ദയില്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന്‌ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ സൗദി പൊലീസുമായി ഉടന്‍ ബന്ധപ്പെടും. ഭീഷണി വന്നതിനെത്തുടര്‍ന്ന്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മൊബൈല്‍ നമ്പര്‍ തിരിച്ചറിഞ്ഞ്‌ ജിദ്ദയിലെ ഒട്ടേറെ മലയാളികല്‍ നല്‍കിയ സൂചനകളാണ്‌ കമ്പനിയും ഫോണ്‍ ഉപയോഗിച്ച വ്യക്തിയെയും തിരിച്ചറിയാന്‍ സഹായിച്ചത്‌.

ഭീഷണിയ്‌ക്കായി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ തങ്ങളുടേതാണെന്ന്‌ ട്രേഡിംഗ്‌ കമ്പനി അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക്‌ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+