കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ്‌ കോളെജുകളിലെ ഫീസ്‌ കൂട്ടും: ശ്രീമതി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: സര്‍ക്കാര്‍ നഴ്‌സിങ്‌ കോളെജുകളിലെ ഫീസ്‌ കൂട്ടേണ്ടി വരുമെന്ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ സംഗീത ചികിത്സാ കേന്ദ്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വര്‍ഷങ്ങളായി നഴ്‌സിങ്‌ കോഴ്‌സുകളുടെ ഫീസ്‌ 9,000 രൂപയാണ്‌. നിലവിലെ രീതി വച്ച്‌ നഴ്‌സിങ്‌ കോളെജുകള്‍ക്ക്‌ മുന്നോട്ടു പോകാനാവില്ല. അതുകൊണ്ട്‌ ഫീസ്‌ വര്‍ദ്ധിപ്പിയ്ക്കേണ്ടതുണ്ട്. സ്വാശ്രയ കോളെജുകളില്‍ 89,000 രൂപയ്‌ക്ക്‌ മുകളിലാണ്‌ ഫീസ്‌ -മന്ത്രി പറഞ്ഞു .

കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയോട്‌ ചേര്‍ന്ന്‌ പുതിയ നഴ്‌സിങ്‌ കോളെജ്‌ തുടങ്ങും. താലൂക്ക്‌ ആശുപത്രി വരെയുളള ആരോഗ്യ കേന്ദ്രങ്ങളില്‍ ആറു മാസത്തിനകം നവീകരിച്ച ലബോറട്ടറികള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രി വികസന സമിതികള്‍ ഒരാഴ്‌ചയ്ക്കകം പുനസംഘടിപ്പിക്കും. മരുന്ന്‌ സംഭരണണത്തിനും വിതരണത്തിനുമായുള്ള പുതിയ കോര്‍പ്പറേഷന്‍ ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത്‌ ഇപ്പോള്‍ 18 മെഡിക്കല്‍ കോളെജുകളുണ്ട്‌. അതുകൊണ്ടുതന്നെ അടുത്ത നാലഞ്ചു വര്‍ഷത്തിനുളളില്‍ ഡോക്ടര്‍മാരുടെ കുറവിന്‌ പരിഹാരമാകും. മരുന്നു വാങ്ങലിനായി കോര്‍പറേഷന്‍ രൂപീകരിക്കപ്പെടുന്നതോടെ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ വലിയൊരളവു വരെ പരിഹരിക്കപ്പെടുമെന്നും ശ്രീമതി വ്യക്തമാക്കി.

അനധികൃതമായി അവധിയെടുത്ത 12 ഡോക്ടര്‍മാര്‍ ഇതിനോടകം തിരികെ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. കൂടുതല്‍ പേര്‍ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. റിട്ടര്‍ ചെയ്‌ത ഡോക്ടര്‍മാരെ ആശുപത്രികളിലും മെഡിക്കല്‍ കോളെജുകളിലും തിരികെ നിയമിക്കുന്നതിനോടും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X