Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രവിയുടെ മകന്‍ പ്രവേശിച്ചതിന് ഗുരുവായൂരില്‍ പുണ്യാഹം തളിച്ചു

തൃശ്ശൂര്‍: കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ചു.

അഹിന്ദു ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ചു ശുദ്ധിവരുത്തിയത്.

വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണന്റെ മകന്റെ ചോറൂണാണ്‌ പരിഹാരക്രീയയില്‍ എത്തിച്ചിരിക്കുന്നത്‌. ശനിയാഴ്ച രാവിലെയാണ്‌ വയലാര്‍ രവി, രവികൃഷ്ണ, ഭാര്യ നിഷ എന്നിവര്‍ ഏഴുമാസം പ്രായമായ കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരില്‍ എത്തിയത്‌.

ചോറൂണിനൊപ്പം കുഞ്ഞിന്റെ തുലാഭാരവും നടത്തി. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ക്ഷേത്രം തന്ത്രിയാണ്‌ പരിഹാരക്രിയ നടത്തണമെന്ന്‌ തീരുമാനിച്ചത്‌. ഞായറാഴ്ച ഇതിന്‍റെ ആവര്‍ത്തന പൂജകള്‍ നടക്കും.

ശനിയാഴ്ച ഇവര്‍ ക്ഷേത്രത്തില്‍ എത്തിയതുമുതല്‍ പുണ്യാഹം തളിച്ച സമയം വരെയുള്ള പൂജകളാണ്‌ വീണ്‌ ടും നടത്തുക.ഇതനുസരിച്ച്‌ ആറു പൂജകളും ആറു ശീവേലികളും ആവര്‍ത്തിക്കും.

ഏഴു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ രവികൃഷ്ണന്റെയും നിഷയുടേയും വിവാഹം ഇവിടെ നടത്തിയപ്പോളും പരിഹാരക്രീയകളും തുടര്‍ന്ന്‌ വിവാദവും ഉണ്‌ ടായിരുന്നു.രവികൃഷ്ണ ഹിന്ദുമതത്തില്‍പ്പെടാത്ത മേഴ്‌സി രവിയുടെ മകനാണെന്നതായിരുന്നു പുണ്യാഹത്തിന്‌ അന്നത്തെ തന്ത്രി ചേന്നാസ്‌ ദിവാകരന്‍ നമ്പൂതിരിപ്പാട്‌ നിര്‍ദ്ദേശിക്കാന്‍ കാരണം.

അതേ കാരണത്തില്‍നിന്ന്‌ ഒന്നും മാറ്റം സംഭവിച്ചതായി തനിക്ക്‌ അറിവില്ലെന്നും അതിനാലാണ്‌ പുണ്യാഹം നടത്തി പൂജകള്‍ ആവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും ഇപ്പോഴത്തെ പ്രധാന തന്ത്രി ചേന്നാസ്‌ രാമന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ക്ഷേത്രനട തുറന്നതിനുശേഷമാണ്‌ അഞ്ച്‌ ഓതിക്കന്മാര്‍ ചേര്‍ന്ന്‌ ശ്രീലകത്ത്‌ പുണ്യാഹം നടത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+