Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധഭീഷണി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം വിജയ ശതമാനത്തില്‍ പിന്നോക്കം നിന്ന 104 വിദ്യാലയങ്ങള്‍ക്ക്‌ ഇക്കുറി കാഴ്ചവെച്ചത് തിളക്കമാര്‍ന്ന വിജയമാണ്. സംസ്ഥാനത്തെ 97 സ്‌കൂളുകളും ലക്ഷദ്വീപിലെ ഏഴു വിദ്യാലയങ്ങളുമാണ്‌ ഈ നേട്ടം കൊയ്തത്.

ഇതില്‍ അഞ്ച്‌ വിദ്യാലയങ്ങള്‍ 100% വിജയം നേടി. പൊന്‍കുന്നം സര്‍ക്കാര്‍ വിഎച്ച്‌എസ്‌എസ്‌, എടത്തല കെഎംഇഎ അല്‍മനാര്‍ ഇഎം സ്‌കൂള്‍, വയനാട്‌ നൂല്‍പ്പുഴ രാജീവ്‌ ഗാന്ധി മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, കൊല്ലം കുളത്തൂപ്പുഴ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, കണ്ണൂര്‍ അഴിക്കള്‍ ഫിഷറീസ്‌ സ്‌കൂള്‍ എന്നിവയാണിവ.

പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങളില്‍ 104 എണ്ണത്തില്‍ ആറെണ്ണം മാത്രമാണ്‌ 50ല്‍ താഴെ ശതമാനം വിജയം നേടിയത്‌. കഴിഞ്ഞ തവണ ഈ സ്‌കൂളുകളിലെല്ലാം 33 ശതമാനത്തില്‍ താഴെയായിരുന്നു വിജയ ശതമാനം.

ഗുണമേന്മയേറിയ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന പദ്ധതി നടപ്പിലാക്കിയതാണ്‌ അഭിമാനാര്‍ഹമായ ഈ നേട്ടത്തില്‍ അവസാനിച്ചത്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടു മുതലാണ്‌ പദ്ധതി തുടങ്ങിയത്‌.

കഴിഞ്ഞ വര്‍ഷം 10 ശതമാനത്തില്‍ താഴെ മാത്രം വിജയം നേടിയ മൂന്ന്‌ സ്‌കൂളുകള്‍ ഇത്തവണ 60 ശതമാനത്തിലേറെ വിജയം കൈവരിച്ചു. കോഴിക്കോട്ടെ സര്‍ക്കാര്‍ വിഎച്ച്‌എസ്‌ കുറ്റിച്ചിറയും ഈരാറ്റുപേട്ട സര്‍ക്കാര്‍ വിഎച്ച്‌എസ്‌എസും 9 ശതമാനത്തില്‍ നിന്നു 75 ശതമാനമായി നില മെച്ചപ്പെട്ടുത്തി.

അഞ്ച്‌ ശതമാനം മാത്രമുണ്ടായിരുന്ന കണ്ണന്പാടി സര്‍ക്കാര്‍ വിഎച്ച്‌എസ്‌എസ്‌ വിജയ ശതമാനം ഇക്കുറി 63 ശതമാനമാക്കി ഉയര്‍ത്തി. സര്‍ക്കാരിന്റെ ഈ പദ്ധതിയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡിപിഐ ശിവശങ്കറിനെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അഭിനന്ദിച്ചു.

ത്രിതല പഞ്ചായത്ത്‌ സമിതി , സ്‌കൂളിലെ അധ്യാപകര്‍, രക്ഷാകര്‍തൃ സമിതി എന്നിവയുടെ സഹായത്തോടെ പ്രാദേശിക റിസോഴ്‌സ്‌ ഗ്രൂപ്പിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ്‌ ഈ വിദ്യാലയങ്ങള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചത്‌.

ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ 25 % ഉച്ചപ്പട്ടിണിക്കാരാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 8,081 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ച ഭക്ഷണം നല്‍കി ഓരോ വിദ്യാലയത്തിനും ഓരോ ലക്ഷം രൂപാ പഠന സഹായമായും നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+