എസ്എസ്എല്‍സി: 82.29% റെക്കോര്‍ഡ് ജയം
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.29 ശതമാനം റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യരായി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിദ്യാഭ്യാസമന്ത്രി എം.എ ബേബിയാണ് ഫലം പ്രഖ്യാപിച്ചത്.
രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്.
മാര്‍ച്ച് 14ന് തുടങ്ങിയ ഇത്തവണത്തെ പരീക്ഷയില്‍ മൂന്ന് സ്കീമുകളിലായി 505201 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 458785 പേര്‍ പുതിയ സ്കീമില്‍ പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികളാണ്. കേരളത്തിനകത്തും പുറത്തുമായി 2737 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് മാത്രമായിരിക്കും ഇത്തവണ മുതല്‍ എസ്‌എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തുക. 13 പേപ്പര്‍ പത്താക്കി ചുരുക്കിയതിനുശേഷം നടത്തിയ ആദ്യ പരീക്ഷയായിരുന്നു ഇത്തവണത്തേത്.
പരീക്ഷാ ഫലമറിയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരള സര്‍ക്കാര്‍ ഫലം അറിയാന്‍ കഴിയും
ഫലം പ്രസിദ്ധീകരിയ്ക്കുന്ന മറ്റ് സൈറ്റുകള്‍.












Click it and Unblock the Notifications