കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎച്‌എസ്‌എല്‍സി ഫലം: 93.93 വിജയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2007 മുതല്‍ ഗ്രേഡിങ്ങ്‌ സന്പ്രദായം ഏര്‍പ്പെടുത്തിയ ടിഎച്‌എസ്‌എല്‍സി(ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി ലീവിങ് സര്‍ട്ടിഫിക്കറ്റ്) പരീക്ഷയില്‍ പുതിയ സ്കീമില്‍ 93.93 % കുട്ടികള്‍ വിജയിച്ചു. പഴയ സ്കീമില്‍ 76.92% ആണ്‌ വിജയം.

ടിഎച്‌എസ്‌എല്‍സി (സ്പെഷ്യല്‍ സ്കൂള്‍) പരീക്ഷ എഴുതിയ 30 വിദ്യാര്‍ഥികളില്‍ 22പേര്‍ പാസായി. വിജയം 73.3%.

വാളകം സിഎസ്‌ഐവിഎച്‌എസ്‌ ഫോര്‍ ഡെഫിലെ എം.രാഹുല്‍, എസ്‌. അനിമോന്‍ എന്നിവര്‍ ഒന്നും രണ്ടും റാങ്ക്‌ നേടിയപ്പോള്‍, എ.അജീഷ്‌, പി.എ. അരുണ്‍ കുമാര്‍ എന്നിവര്‍ മൂന്നാം റാങ്ക്‌ പങ്കിട്ടു.

പുതിയ സ്കീമില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍: ഇലഞ്ഞി ടിഎച്‌എസ്‌, വാരപ്പെട്ടി ടിഎച്‌എസ്‌, അടിമാലി ടിഎച്‌എസ്‌, തീക്കോയി ടിഎച്‌എസ്‌, ഹരിപ്പാട്‌ ടിഎച്‌എസ്‌, മല്ലപ്പള്ളി ടിഎച്‌എസ്‌, കലൂറ്‍ ടിഎച്‌എസ്‌, വട്ടംകുളം ടിഎച്‌എസ്‌,ചെറുവത്തൂര്‍ ടിഎച്‌എസ്‌, നരുവാന്പ്രം ടിഎച്‌എസ്‌, സുല്‍ത്താന്‍ബത്തേരി ടിഎച്‌എസ്‌, മാനന്തവാടി ടിഎച്‌എസ്‌, പയ്യോളി ടിഎച്‌എസ്‌, മഞ്ചേരി ടിഎച്‌എസ്‌, നന്നാമുക്ക്‌ ടിഎച്‌എസ്‌, കുറ്റിപ്പുറം ടിഎച്‌എസ്‌, കൊടുങ്ങല്ലൂര്‍ ടിഎച്‌എസ്‌, മുളംതുരുത്തി ടിഎച്‌എസ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X