എന്‍റെ തലമുറയ്ക്ക് ക്ഷേത്രപ്രവേശനം നിഷേധിയ്ക്കാന്‍ കഴിയില്ല: വയലാര്‍ രവി
കൊച്ചി: തന്റെ തലമുറകളില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി.
തന്റെ പേരക്കുട്ടിയുടെ ചോറൂണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയതിന്റെ പേരില്‍ അവിടെ പുണ്യാഹം തളിച്ചുവെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപ്രവേശന വിളംബരം വന്നപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഇത്തരം നീക്കം നടത്തുന്നത്. ഇത് ശരിയല്ല. ജനങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യട്ടെ.
ഇപ്പോള്‍ എന്റെ മകന് കയറാന്‍ പറ്റില്ലെന്ന് പറയുന്നവര്‍ നാളെ മകന്റെ മകനും കയറാന്‍ പറ്റുകയില്ലെന്ന് പറയുകയില്ലേ- അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications