യുവാവിനെ കഴുത്തറുത്തുകൊന്നു
മലപ്പുറം: റോഡില്‍ നടന്നുപോവുകയായിരുന്ന യുവാവിനെ ക്വാളിസ് വാനിലെത്തിയ സംഘം കഴുത്തറുത്തു കൊന്നു.
എടപ്പാള്‍ കമ്പനിപ്പടിയില്‍ വെച്ചാണ് സംഭവം നടന്നത്. കൊടുവള്ളി പാലക്കാക്കുഴി വീട്ടില്‍ ആലിയുടെ മകന്‍ സുഫ്‌വാനാണ്(24) കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് കുഴല്‍പ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്നു.
റോഡിലൂടെ നടന്നുപോകുമ്പോള്‍ കൊലപ്പെടുത്താനുള്ള ആദ്യശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് ഇയാള്‍ അടുത്തവീട്ടില്‍ അഭയം തേടി. പിന്നീട് മാലമോഷ്ടാവാണെന്ന് മുദ്രകുത്തി സുഫ്‌വാനെ വീണ്ടും കമ്പനിപ്പടിയില്‍ വെച്ച് വാഹനത്തില്‍ കയറ്റി കഴുത്തറുത്തുകൊന്നശേഷം അടുത്ത സ്ഥലമായ കാളച്ചാലില്‍ മൃതദേഹം പുറന്തള്ളുകയായിരുന്നു.












Click it and Unblock the Notifications