മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ
ഹൈദരാബാദ്: ബോംബ് സ്ഫോടനമുണ്ടായ മക്ക മസ്ജിദ് പരിശോധന നടത്തിയ എന്‍എസ്‌ജി സംഘം മൊബൈല്‍ ഫോണും കാറിന്റെ റിമോട്ട് കണ്‍ട്രോളറും കണ്ടെത്തി.
ദില്ലിയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഗാര്‍ഡില്‍ നിന്നുള്ള ബോംബു സ്ക്വാഡും ഫോറന്‍സിക് വിദഗ്‌ധ സംഘവും മുംബൈയില്‍ നിന്നുള്ള ബോംബ് സ്ക്വാഡുമാണ് ഞായറാഴ്ച പള്ളിയില്‍ പരിശോധന നടത്തിയത്.
നേരത്തെ കിട്ടിയ സെല്‍ഫോണിന് പുറമെ മറ്റൊരു ഫോണ്‍കൂടി ഇവര്‍ക്ക് കിട്ടിയതായാണ് അറിവ് . ഫോണും റിമോട്ടും ഭീകരര്‍ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചവയാണോ അതോ പള്ളിയില്‍ നമസ്കാരത്തിനെത്തിയവരുടെ കൈയില്‍ നിന്നു വീണതാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി എന്ന ഭീകരസംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications