മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ
പാറ്റ്ന: കാക്കകറുന്പനായ സരള്‍ പ്രസാദിനെ ഭര്‍ത്താവായി വേണ്ടെന്നാണ് ബീഹാറുകാരിയായ രജനി ആദ്യം തീരുമാനിച്ചത്. എന്നാല്‍ രജനിയെ കണ്ട് മനംമയങ്ങിയ സരള്‍ അവളെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് വാശിപിടിച്ചു.
മകള്‍ക്കിഷ്ടമല്ലാത്ത വിവാഹം നടത്തേണ്ടെന്ന് വീട്ടുകാരും തീരുമാനിച്ചതോടെ സരളിന്‍റെ വിവാഹസ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു. പക്ഷേ അങ്ങനെ തോറ്റു പിന്‍മാറാന്‍ ഈ 23ക്കാരന്‍ തയ്യാറായിരുന്നില്ല.
തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ തന്നെ സരള്‍ തീരുമാനിച്ചു. തിരിച്ചു ഗ്രാമത്തിലേയ്ക്ക് മടങ്ങാതെ സരള്‍ രജനിയുടെ വീട്ടിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. വെറും ഇരിപ്പില്ല, ജലപാനമില്ലാതെയുളള ഇരിപ്പ്.
ഇത് കണ്ട് പെണ്ണിന്‍റെ മനസ്സലിയാന്‍ കൂടുതല്‍ നേരം വേണ്ടി വന്നില്ല. തനിക്ക് വേണ്ടി ഭക്ഷണം പോലുമുപേക്ഷിച്ച് നാട്ടുകാരുടെ പരിഹാസപാത്രമായി മാറിയ സരളിന്‍റെ സ്നേഹത്തിനു മുന്നില്‍ രജനിയുടെ മനസ്സലിഞ്ഞു. കറുന്പനായാലും സരളമായ മനസ്സിനുടമയായ സരളിനെ തന്നെ വിവാഹം ചെയ്യാന്‍ അവള്‍ തയ്യാറായി.
"രജനി തീരുമാനം മാറ്റിയതില്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍, അവസാനം സരളിന്‍റെ സ്നേഹം അവള്‍ തിരിച്ചറിയുകയായിരുന്നു"- ഗ്രാമ കൗണ്‍സില്‍ ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ മിശ്ര പറഞ്ഞു.












Click it and Unblock the Notifications