ഗുരുവായൂരിലെ നടപടി നിര്‍ഭാഗ്യകരം: ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകനും കൊച്ചുമകനും പ്രവേശിച്ചതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ സംഭവം അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വയലാര്‍ രവിയും കുടുംബവും ഹിന്ദുമത വിശ്വാസികളാണെന്ന് വ്യക്തമാക്കിയ സഹചര്യത്തില്‍ പുണ്യാഹം തളിച്ച സംഭവം അവരെയും മറ്റനേകം ഭക്തരെയും വേദനിപ്പിച്ചിരിക്കും.
ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടി ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്- അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications