Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

മൂന്നാര്‍: കൈയ്യേറ്റ മാഫിയയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ നേരിട്ടുകണ്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മന്ത്രി ഇക്കാര്യമറിയിച്ചത്‌.

മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ എല്ലാ സഹായവും പോലീസിന്റെ ഭാഗത്ത്‌ നിന്നും നല്‍കുന്നുണ്ട്‌. 400ഓളം പോലീസുകാരെ ഒഴിപ്പിക്കല്‍ നടപടിക്കള്‍ക്കായി നിയോഗിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ നിലയില്‍ ദൗത്യസേനയ്‌ക്ക്‌ മൂന്നു മാസത്തിനുളളില്‍ അവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയും.

മൂന്നാറിന്റെ ഭാവി വിനോദസഞ്ചാരം ലക്ഷ്യമാക്കി നാല്‌ മാസത്തിനകം മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കി തുടര്‍നടപടികള്‍ കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറില്‍ തിരിച്ചെടുക്കുന്ന ഭൂമിയുടെ ഒരു ഭാഗം വിനോദസഞ്ചാര വകുപ്പിന്‌ കൈമാറും.

പരിസ്ഥിതിയ്‌ക്ക്‌ യോജിച്ച തരത്തിലുളള കെട്ടിടങ്ങളായിരിക്കും ഇപ്രകാരം ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ നിര്‍മ്മിക്കുക. മൂന്നാറിന്റെ ടൂറിസം സാധ്യതയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെടിഡിസിയുടെ കീഴിലുളള ടീ കൗണ്ടി റിസോര്‍ട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇവിടെയിപ്പോള്‍ 44 മുറികളാണുളളത്‌. അടിയന്തിരമായി 20 മുറികള്‍ കൂടി പണിയും. കൂടാതെ 400 പേര്‍ക്ക്‌ ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററും ടീ കൗണ്ടിയോട്‌ അനുബന്ധിച്ച്‌ പണിയുമെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+